കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുറോപ്പില്‍ നിന്നു തിരിച്ചെത്തിയാലുടന്‍ രാഹുല്‍ ഗാന്ധിയെ കാത്ത് മറ്റൊരു മധുരം കൂടി, എന്താണെന്നല്ലേ?

  • By Siniya
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് യുറോപ്പില്‍ നിന്നും തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനായേക്കുമെന്ന് സൂചന. യുറോപ്പ്യന്‍ യാത്രയെ തുടര്‍ന്ന് മന്ദഗതിയിലായ കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പാണ് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. ജനുവരി എട്ടിന് യൂറോപ്പില്‍ നിന്നു മടങ്ങി വന്നതിന് ശേഷമാവും തീരുമാനം .

ഡിസംബര്‍ 27 നാണ് താന്‍ യുറോപ്പിലേക്ക് പോകുകയാണെന്ന് ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. തിരിച്ചെത്തുന്ന അന്നു തന്നെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗവും ചേരും. അതേ സമയം രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് വ്യക്തമായ അറിയിപ്പ് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

-rahul-gandhi-

എന്നാല്‍ ആസാം തിരഞ്ഞെടുപ്പു വരെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന വാര്‍ത്ത പാര്‍ട്ടി അണികള്‍ നിഷേധിച്ചു. കോണ്‍ഗ്രസ്സ് സ്ഥാപക ദിനാഘോഷത്തില്‍ ഇതേ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചപ്പോള്‍ രാഹുലിനോട് നേരിട്ടു ചോദിക്കാനായിരുന്നു നിര്‍ദേശം.

രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2013 ലാണ് രാഹുലിനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

English summary
Rahul Gandhi May Take Over As Congress President Soon After
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X