കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല... ജി20 യോഗത്തില്‍ താരമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല | Oneindia Malayalam

ദില്ലി: ജി20 നയതന്ത്രജ്ഞരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് വന്‍ സ്വീകാര്യത. ബാലക്കോട്ടിലെയും പുല്‍വാമയിലെ ആക്രമണത്തെ കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. ജി20 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് അദ്ദേഹം ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഇതിലാണ് രാഹുല്‍ സംസാരിച്ചത് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയ്ക്ക് കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാലക്കോട്ട് വ്യോമാക്രമണത്തില്‍ രാഹുലിനെതിരെ ബിജെപി ആക്രമണം കടുപ്പിക്കുന്ന അവസരത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയെ പോലെ അവസരവാദികളല്ലെന്നും രാഹുല്‍ ഉറപ്പിച്ച് പറയുന്നു. അതേസമയം വ്യോക്രമണവും പുല്‍വാമയിലെ ഭീകരാക്രമണവും സംബന്ധിച്ച് തന്റെ നിലപാടും അദ്ദേഹം യോഗത്തില്‍ പറഞ്ഞിട്ടുണ്ട്.

 കോണ്‍ഗ്രസിന് ഭയമില്ല

കോണ്‍ഗ്രസിന് ഭയമില്ല

ദേശീയ സുരക്ഷയില്‍ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് ഭയമില്ല. മുമ്പ് അത് ചെയ്തിട്ടുണ്ട്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്നും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ച രാഹുല്‍ വ്യക്തമാക്കി. അതേസമയം ഇവരുമായി നിരവധി കാര്യങ്ങള്‍ സംസാരിച്ചെന്നും, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൈകോര്‍ക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായും രാഹുല്‍ പറഞ്ഞു.

രാഷ്ട്രീയ സാഹചര്യം ഇങ്ങനെ

രാഷ്ട്രീയ സാഹചര്യം ഇങ്ങനെ

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് രാഹുല്‍ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള അവസ്ഥ എന്താണെന്ന് രാഹുല്‍ സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്നും, എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയവത്കരിക്കുന്നതിനോട് എതിര്‍പ്പാണെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭീകരവാദത്തെ എതിര്‍ക്കുന്നു

കോണ്‍ഗ്രസ് ഭീകരവാദത്തെ എതിര്‍ക്കുന്നു

കോണ്‍ഗ്രസ് ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടാണ്. ഇക്കാര്യത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍, അഫ്ഗാനിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

പങ്കെടുത്തത് ആരൊക്കെ

പങ്കെടുത്തത് ആരൊക്കെ

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി, എന്നിവരാണ് പങ്കെടുത്തത്. അംബാസിഡകര്‍മാരുടെ കോര്‍ഡിനേഷന്‍ ചുമതല ആനന്ദ് ശര്‍മയ്ക്കായിരുന്നു. അതേസമയം ചില ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചോദിച്ചു. മിനിമം വേതന നയം എന്താണെന്ന് ഇവര്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രധാനമായും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയാണ് ചര്‍ച്ച ചെയ്തത്.

ചോദ്യം ചെയ്ത് ബിജെപി

ചോദ്യം ചെയ്ത് ബിജെപി

കോണ്‍ഗ്രസിനെയും രാഹുലിനെയും ഈ കൂടിക്കാഴ്ച്ചയില്‍ പബിജെപി ചോദ്യം ചെയ്തിട്ടുണ്ട്. എന്താണ് ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. എന്താണ് ഇവര്‍ വ്യോമാക്രമണത്തെ കുറിച്ച് വിദേശ നയതന്ത്രജ്ഞരോട് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ വാദങ്ങളാണോ അതോ വിദേശ വാദങ്ങളോ. രാജ്യത്തെ പൊതുവികാരത്തെ മാനിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് സംസാരിച്ചോ എന്ന് അറിയേണ്ടതുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സിറ്റിംഗ് എംഎല്‍എമാര്‍ക്കും രാജ്യസഭാ എംപിമാര്‍ക്കും സീറ്റില്‍, യുപിയില്‍ അഖിലേഷിന്റെ പരീക്ഷണംസിറ്റിംഗ് എംഎല്‍എമാര്‍ക്കും രാജ്യസഭാ എംപിമാര്‍ക്കും സീറ്റില്‍, യുപിയില്‍ അഖിലേഷിന്റെ പരീക്ഷണം

English summary
rahul gandhi meets g20 diplomats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X