ഭയം വേണ്ട, രാഹുല്‍ ഗാന്ധിയുടെ സന്ദേശം വ്യക്തം എന്ന് 'മുഹമ്മദ് ദീപക്', ചിത്രങ്ങള്‍ വൈറല്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മുഹമ്മദ് ദീപക് എന്ന ദീപക് കുമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ക്ഷണിച്ചതു പ്രകാരമാണ് ദീപക് കുമാര്‍ ഡല്‍ഹിയിലെത്തിയതും രാഹുലിനെ കണ്ടതും. രാഹുല്‍ ഗാന്ധി തന്റെ കുടുംബവുമായി സംസാരിച്ചെന്നും ഭയം വേണ്ടെന്നും നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നു ബോധിപ്പിച്ചുവെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദേശം വളരെ വ്യക്തമാണെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡില്‍ ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വൃദ്ധനായ മുസ്ലിം വ്യാപാരിയെ രക്ഷിച്ച സംഭവത്തിലാണ് മുഹമ്മദ് ദീപക് എന്ന പേരില്‍ ദീപക് കുമാര്‍ പ്രശസ്തനായത്. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ദീപകിന്റെ ജിമ്മില്‍ അംഗത്വമെടുക്കുമെന്ന് രാഹുല്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്കി.

ദീപക്കിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സാഹോദര്യത്തിന്റെയും ധൈര്യത്തിന്റെയും ഉത്തമ മാതൃകയാണ് മുഹമ്മദ് ദീപക്കെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് പ്രതികരിച്ചു. അനീതിക്കും വിദ്വേഷത്തിനുമെതിരെ ഉറച്ചുനില്ക്കാന് രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ദീപക്കിന്റെ പോരാട്ടമെന്നും പാര്‍ട്ടി കുറിച്ചു.
രാഹുല്‍ ഗാന്ധി നല്കിയ പിന്തുണ വലിയ സന്തോഷവും ഊര്‍ജവുമാണ് നല്‍കുന്നതെന്ന് ദീപക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ജിമ്മില്‍ അംഗത്വമെടുക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം അപ്രതീക്ഷിതവും ആവേശകരവുമാണെന്ന് ദീപക് പറഞ്ഞു. നേരത്തെ ജോണ്‍ ബ്രിട്ടാസ് എംപി ദീപകിനെ സന്ദര്‍ശിച്ച് ജിമ്മില്‍ അംഗത്വമെടുത്തിരുന്നു. സുപ്രീംകോടതിയിലെ ഒരുകൂട്ടം അഭിഭാഷകരും ദീപകിന് ഐക്യദാര്‍ഢ്യം നല്കി ജിമ്മില്‍ അംഗത്വമെടുത്തു.
മുസ്ലിം വയോധികനെ രക്ഷിച്ച സംഭവത്തിന് പിന്നാലെ ഹിന്ദുത്വ സംഘടനകളില്‍ നിന്ന് ദീപക്കിന് കടുത്ത ഭീഷണികളും പ്രതിഷേധ കാമ്പയിനുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഈ വെല്ലുവിളികള്‍ക്കിടയിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ദീപക്കിന് രാജ്യത്തെ മതേതര സമൂഹം വലിയ രീതിയിലുള്ള പിന്തുണയാണ് നല്‍കിയത്.
ദീപകിന്റെ ജിംനേഷ്യത്തിന് അടുത്താണ് മുസ്ലിം വയോധികന്റെ കട. പതിറ്റാണ്ടുകളായി ഇവിടെ കട നടത്തുന്നു ഇദ്ദേഹം. ബജറംഗ്ദളുകാര് എത്തി കടയുടെ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ടതാണ് വിവാദമായത്. വയോധികനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു ഈ വേളയിലായിരുന്നു ദീപകിന്റെ ഇടപെടല്‍. ഇതിന്റെ വീഡിയോ വൈറലായിരുന്നു.
അക്രമികള്‍ ദീപകിന്റെ പേര് ചോദിച്ച വേളയില്‍ മുഹമ്മദ് ദീപക് എന്ന് ഇദ്ദേഹം മറുപടി നല്കി. വീഡിയോ വൈറലായതോടെ മുഹമ്മദ് ദീപക് എന്നു വിളിച്ച് ജനങ്ങള്‍ ഈ യുവാവിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ദീപകിനെതിരെ കേസെടുത്തത് വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ ദീപകിന്റെ ജിംനേഷ്യത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിമ്മില്‍ അംഗത്വമെടുത്ത് ദീപകിന് പിന്തുണ നല്കാന് പ്രമുഖര്‍ തീരുമാനിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications