കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം; ആശങ്കയോടെ മുസ്ലിം നേതാക്കള്‍!! വീട്ടിലെത്തിയവരോട് രാഹുലിന്റെ മറുപടി...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമുണ്ടോ? മുസ്ലിംകള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള രാഷ്ട്രീയ വിഷയമാണിത്. കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ ഈ പ്രചാരണത്തിന് ആക്കംകൂട്ടുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ചരിത്രം പരിശോധിച്ചാല്‍ പലപ്പോഴും ഈ സംശയം ശരിയാണെന്ന് പ്രകടമാകുകയും ചെയ്യും.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഒരുകൂട്ടം മുസ്ലിം ബുദ്ധിജീവികള്‍ സന്ദര്‍ശിക്കാനെത്തി. ദില്ലിയിലെ വസതിയിലെത്തിയ മുസ്ലിം നേതാക്കളുടെ ആശങ്കയും ഇതുതന്നെയായിരുന്നു. ബിജെപിക്കെതിരെ ഉറപ്പുള്ള വോട്ടുകളാണ് വലിയൊരു വിഭാഗം മുസ്ലിംകളുടെത്. എന്നാല്‍ ഇത് പൂര്‍ണമായും കോണ്‍ഗ്രസിന് കിട്ടാറുമില്ല. അതിന് കാരണം ഈ പ്രചാരണമാണ്. രാഹുല്‍ ഗാന്ധി ഈ സംഘത്തിന് തന്റെയും പാര്‍ട്ടിയുടെയും നിലപാട് വിശദീകരിച്ചുകൊടുത്തു. വിവരങ്ങള്‍ ഇങ്ങനെ.....

പ്രത്യേക അജണ്ടകള്‍ ഇല്ല

പ്രത്യേക അജണ്ടകള്‍ ഇല്ല

മതത്തിന്റെയോ വിഭാഗങ്ങളുടെയോ അടിസ്ഥാനമാക്കി കോണ്‍ഗ്രസിന് പ്രത്യേക അജണ്ടകള്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. നീതിയുടെയും വികസനത്തിന്റെയും അടിസ്ഥാനത്തിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിയ അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം മുസ്ലിം നേതാക്കളോട് പറഞ്ഞു.

ഹിന്ദുവോട്ടുകള്‍ നേടാന്‍

ഹിന്ദുവോട്ടുകള്‍ നേടാന്‍

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം അടുത്ത തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുമോ എന്ന് മുസ്ലിംകള്‍ക്ക് ആശങ്കയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഹിന്ദുവോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് ബിജെപിയുടെ വഴി സ്വീകരിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ചതും ഈ സമീപനമായിരുന്നു.

ഒരു വിട്ടുവീഴ്ചയുമില്ല

ഒരു വിട്ടുവീഴ്ചയുമില്ല

അടിസ്ഥാന മൂല്യങ്ങളില്‍ കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോടും അനീതി കാണുക്കുന്നതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ല. ബിജെപി ഭിന്നതയുടെ രാഷ്ട്രീയമാണ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മറിച്ചാണ്. ഐക്യത്തിന്റെ വഴിയാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ വിശദമാക്കി.

എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച

എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു മുസ്ലിം നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഇനി മുറ്റു ചില മത നേതാക്കളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.

അടിച്ചുകൊന്ന് ഭിന്നതയുണ്ടാക്കി

അടിച്ചുകൊന്ന് ഭിന്നതയുണ്ടാക്കി

ദളിതുകളെയും മുസ്ലിംകളെയും അടിച്ചുകൊന്ന് ഭിന്നതയുടെ രാഷ്ട്രീയമാണ് ബിജെപി ആയുധമാക്കുന്നത്. വൈകാരിക വിഷയങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ടുവരികയാണ് ബിജെപി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഭരണപരമായ വീഴ്ച മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ പ്രവര്‍ത്തനം ശൂന്യം

മോദിയുടെ പ്രവര്‍ത്തനം ശൂന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനം ശൂന്യമാണ്. ഇക്കാര്യത്തിലേക്ക് ജനശ്രദ്ധ എത്താതിരിക്കാനാണ് ബിജെപി മതപരമായ വികരമുണര്‍ത്തുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. എന്നാല്‍ മുസ്ലിം നേതാക്കളുടെ ചോദ്യം അപ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

രാഹുലിനെ കാണാനെത്തിയവര്‍

രാഹുലിനെ കാണാനെത്തിയവര്‍

ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം സയ്ദ ഹമീദ്, ജെഎന്‍യു പ്രഫസര്‍ സോയ ഹസന്‍, അലിഗഡ് സര്‍വകലാശാല മുന്‍ അധ്യക്ഷന്‍ ഇസഡ് കെ ഫൈസാന്‍, വിദ്യാഭ്യാസ വിചക്ഷണണ്‍ ഇല്‍യാസ് മാലിക്, മുന്‍ കാല പ്രമുഖ ഉദ്യോഗസ്ഥന്‍ എഎഫ് ഫാറൂഖി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുന്‍ മുന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് ന്യൂനപക്ഷ സമിതി അധ്യക്ഷന്‍ നദീം ജാവേദ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.

കോണ്‍ഗ്രസ് വക്താവ് പറയുന്നു

കോണ്‍ഗ്രസ് വക്താവ് പറയുന്നു

ഭിന്നതയുടെ രാഷ്ട്രീയം കോണ്‍ഗ്രസിനില്ലെന്ന് പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. എല്ലാവരോടും തുല്യനിലപാടാണ് കോണ്‍ഗ്രസിനുള്ളത്. എല്ലാവര്‍ക്കു മുന്നിലും കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. വികസനത്തിലും ഐക്യത്തിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

മുസ്ലിം വിഷയങ്ങള്‍ മുഖ്യമാക്കേണ്ട

മുസ്ലിം വിഷയങ്ങള്‍ മുഖ്യമാക്കേണ്ട

മുസ്ലിം വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി പ്രത്യേകമായി ഏറ്റെടുത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞതായി ഇര്‍ഫാന്‍ ഹബീബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ദാരിദ്ര്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ടതും ചര്‍ച്ചയാക്കേണ്ടതും. മുസ്ലിംകളുടെ വിഷയം പ്രധാനമായി ഏറ്റെടുത്താല്‍ വിഭാഗീയതയ്ക്ക് കാരണമാകുമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

കോണ്‍ഗ്രസ് പഴയകാലം ഓര്‍ക്കണം

കോണ്‍ഗ്രസ് പഴയകാലം ഓര്‍ക്കണം

കോണ്‍ഗ്രസ് പഴയകാലം ഓര്‍ക്കണം. ആത്മപരിശോധനയ്ക്ക് തയ്യാറാകണം. 1970കളില്‍ കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് പരിശോധിക്കണം. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി എടുത്ത ഓരോ കാര്യങ്ങളും വിലയിരുത്തണമെന്നും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്ന് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

സൗദി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്; ഇളവ് നല്‍കാന്‍ ഭരണകൂടം, എങ്കിലും പിടിച്ചുനില്‍ക്കാനാകില്ലസൗദി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്; ഇളവ് നല്‍കാന്‍ ഭരണകൂടം, എങ്കിലും പിടിച്ചുനില്‍ക്കാനാകില്ല

ഹിന്ദു പാകിസ്താന്‍ വരും; ബിജെപി പുതിയ ഭരണഘടന തയ്യാറാക്കും!! തുറന്നടിച്ച് ശശി തരൂര്‍ഹിന്ദു പാകിസ്താന്‍ വരും; ബിജെപി പുതിയ ഭരണഘടന തയ്യാറാക്കും!! തുറന്നടിച്ച് ശശി തരൂര്‍

English summary
Rahul Gandhi Meets Muslim Leaders, Addresses "Soft Hindutva" Concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X