കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീര്‍ നേതാക്കളുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച.. ലക്ഷ്യം തിരഞ്ഞെടുപ്പ്

  • By
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് നേതാക്കള്‍. തിങ്കളാഴ്ച രാവിലെയോടെയാണ് രാഹുലിനെ നേതാക്കള്‍ കണ്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇത് ആദ്യമായാണ് രാഹുല്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുന്നത്.

 telenganacongress-

<strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ</strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, ഗുലാം നബി ആസാദ്, അംബിക സോണി, എന്നിവരാണ് രാഹുലിനെ സന്ദര്‍ശിച്ചത്. ജമ്മുവിലെ നിലവിലെ സാഹചര്യവും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി.

<strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത</strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആലോചനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് രാജ്യസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാ.

അതേസമയം ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ജമ്മുകാശ്മീല്‍ തെരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടത്തണമെന്ന് കോണ്‍ഗ്രസ് സഭയില്‍ ആവശ്യപ്പെട്ടു. ജനഹിതത്തിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

English summary
Rahul Gandhi met Jammu kashmir Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X