കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭായോം ബെഹനോം... അനില്‍ അംബാനി ആരാണെന്ന് അറിയില്ല, മോദിയുടെ മിമിക്രിയുമായി രാഹുല്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി മികച്ച രാഷ്ട്രീയക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം മികച്ച മിമിക്രി കലാകാരനാണെന്ന് രാഷ്ട്രീയ വേദിയില്‍ തെളിയിച്ചിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചായിരുന്നു രാഹുലിന്റെ മിമിക്രി. മോദിയുടെ അതേ ആംഗ്യങ്ങളും ശരീരഭാഷയും അതേപടി അനുകരിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സഹോദരി പ്രിയങ്കാ ഗാന്ധിയും യുപി അധ്യക്ഷനും വേദിയില്‍ ഉണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് രാഹുലിന്റെ മിമിക്രിയെ ജനങ്ങള്‍ വരവേറ്റത്.

1

നെഞ്ചില്‍ കൈവെച്ച് രണ്ട് വശത്തേക്ക് നടന്ന് മോദിയെ അനുകരിച്ച രാഹുല്‍, മുമ്പ് നരേന്ദ്ര മോദിജി ഇങ്ങനെയായിരുന്നു സംസാരിച്ചിരുന്നത് എന്ന് പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെയാണ് അദ്ദേഹം സംസാരിക്കുന്നത്, ഭായോം ബെഹനോം, അനില്‍ അംബാനി ആരാണെന്ന് പോലും എനിക്ക് അറിയില്ല, ഞാന്‍ ഒരിക്കലും 20000 കോടി അദ്ദേഹത്തിന് നല്‍കിയിട്ടില്ല, എന്ന രീതിയിലായിരുന്നു രാഹുലിന്റെ പരിഹാസം. നേരത്തെ രാഹുലിനെ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പപ്പുവെന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

നേരത്തെ ഭോപ്പാലില്‍ നടന്ന റാലിയില്‍ മോദിയെ രാഹുല്‍ അനുകരിച്ചിരുന്നു. ഞാന്‍ 56 ഇഞ്ചുള്ള കാവല്‍ക്കാരനാണ്, അഴിമതി ഇല്ലാതാക്കാനാണ് ഞാന്‍ വന്നത്, സുഹൃത്തുക്കളെ എന്നെ പ്രധാനമന്ത്രിയാക്കരുത്, എന്നെ കാവല്‍ക്കാരനാക്കൂ എന്നൊക്കെയാണ് മോദി ഇപ്പോള്‍ പറയുന്നതെന്നായിരുന്നു രാഹുല്‍ മിമിക്രിയില്‍ ഉന്നയിച്ചത്. പ്രിയങ്കയുമൊത്തുള്ള ആദ്യ റാലിയില്‍ രാഹുലിന് വമ്പന്‍ വരവേല്‍പ്പാണ് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. രാഹുലിന്റെ ഓരോ വാക്കിനും മോദിക്കെതിരെയുള്ള മിമിക്രിക്കും വമ്പന്‍ കൈയ്യടികളാണ് ലഭിച്ചത്.

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

കോടതിയലക്ഷ്യം: മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതുംകോടതിയലക്ഷ്യം: മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതും

English summary
rahul gandhi mimics pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X