ഇന്ത്യയില്‍ മഴ പെയ്യുമ്പോഴെല്ലാം വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞ് പോകാറുണ്ടോ നരേന്ദ്ര മോദി ജീ..
Recommended Video
ഭോപ്പാല്‍: ന്യൂസ് നാഷന് ചാനലിന് നല്കിയ അഭിമുഖത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബലാക്കോട്ടില്‍ ആക്രമണം നടത്താന്‍ പോകുന്നതിന് മുന്‍പ് സൈനിക മേധാവികള്‍ക്ക് മുന്നില്‍ താന്‍ അവതരിപ്പിച്ചുവെന്ന് മോദി അവകാശപ്പെടുന്ന റഡാര്‍ തിയറിയാണ് അദ്ദേഹത്തെ പരിഹാസ്യനാക്കിയിരിക്കുന്നത്.
കാര്‍മേഘങ്ങള്‍ ഉളളപ്പോള്‍ ഇന്ത്യന്‍ വിമാങ്ങള്‍ റഡാറില്‍ പതിയില്ലെന്നും അതുകൊണ്ട് അന്ന് തന്നെ ആക്രമണം നടത്താം എന്നുമാണ് മോദി നല്കിയ ഉപദേശം. സോഷ്യല്‍ മീഡിയയെ കൂടാതെ രാഷ്ട്രീയ എതിരാളികളും മോദിയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയില്‍ മഴ പെയ്യുമ്പോഴെല്ലാം വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞ് പോകാറുണ്ടോ നരേന്ദ്ര മോദി ജീ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. മധ്യപ്രദേശിലെ നീമച്ചില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് മോദിയെ രാഹുല്‍ പരിഹസിച്ചത്. സംസാരിക്കുന്ന കാര്യം എന്താണ് എന്ന് അദ്ദേഹത്തിന് വല്ല ധാരണയും ഉണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
ഈ രാജ്യത്തിന്റെ ചരിത്രമെന്തെന്ന് താങ്കള്‍ക്ക് എന്തെങ്കിലും അറിവുണ്ടോ എന്നും 5 വര്‍ഷക്കാലത്ത് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ മോദിയുടെ റഡാര്‍ തിയറിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. മോദി പ്രതിരോധ വിദഗ്ധനാണെന്നും അതുകൊണ്ടാണ് ജീവിതത്തില്‍ ഇന്നേവരെ വിമാനം ഉണ്ടാക്കാത്തവരെ വിമാനം നിര്‍മ്മിക്കാനായി നിയോഗിച്ചത് എന്ന് റാഫേല്‍ കൂടി സൂചിപ്പിച്ച് പ്രിയങ്ക പരിഹസിച്ചു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications