കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ കഴിവില്ലായ്മ മറച്ചുപിടിക്കാന്‍ സഹായിച്ചതിന് നന്ദി'.. തേച്ചൊട്ടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: മോദിയുടെ കഴിവില്ലായ്മ മറച്ചുപിടിക്കാന്‍ സഹായിച്ച വിദേശകാര്യ മന്ത്രിക്ക് നന്ദിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് ജയശങ്കര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ പരിഹാസം.

rahuljaishaka

നമ്മുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ച് വെയ്ക്കാന്‍ സഹായിച്ച ജയശങ്കറിന് നന്ദി. ട്രംപിന് പക്ഷം പിടിച്ച മോദിയുടെ നടപടി ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. താങ്കളുടെ ഇടപെടലുകളോടെ അത് പരിഹരിക്കപ്പെട്ടാന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തങ്കള്‍ക്ക് ഇക്കാര്യങ്ങളില്‍ അറിവുള്ളതിനാല്‍ സമയം കിട്ടുമ്പോള്‍ താങ്കള്‍ മോദിക്ക് നയതന്ത്രത്തെ കുറിച്ച് അല്‍പ്പം പഠിപ്പിക്കൂ, എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാവിലെ വിശദീകരിച്ചിരുന്നു. അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മോദിയുടെ പരാമര്‍ശത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വിദേശ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയെന്നതാണ് ഇന്ത്യയുടെ നയം. യുഎസ് രാഷ്ട്രീയത്തില്‍ നടക്കുന്നതെന്തും അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിഷയമല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത്. ട്രംപ് തന്നെയാണ് തന്നെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച മോദിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു. മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ ഭരണാധിക്കാരി വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച ഏക പ്രധാനമന്ത്രി മോദിയായിരിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. മറ്റൊരു രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പില്‍ ഇടപെടാതിരിക്കുകയെന്ന വിദേശ നയമാണ് പ്രധാനമന്ത്രി ലംഘിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?

ട്രംപിന് വേണ്ടി മോദി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല,വാക്കുകള്‍ വളച്ചൊടിക്കരുതെന്ന് വിദേശകാര്യ മന്ത്രി

മൂന്ന് ഛിന്ന ഗ്രഹങ്ങൾ ഭൂമിയുടെ നേർക്ക്... ഒക്ടോബർ 1 ന് അവയെല്ലാം എത്തും; എന്തുസംഭവിക്കും?

English summary
Rahul gandhi mocks Modi and Minister Jayasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X