കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലിലെ റാലിയില്‍ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തെ അനുകരിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പരസ്പരമുള്ള വാക്ക്‌പോരും പരിഹാസവും പതിവാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞടുപ്പ് പ്രസംഗത്തെ അനുകരിച്ചതാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. നരേന്ദ്രമോദിയുടെ പ്രസംഗശൈലി വ്യത്യസ്തമാണ് ഇത് അനുകിക്കുകയാണ് രാഹുല്‍ ചെയ്തത്. ഭോപ്പാലില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്രമോദി ഇങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രസംഗം നടത്താറുള്ളത് എന്ന് പറഞ്ഞാണ് രാഹുലിന്റെ മിമിക്രി. മോദിയുടെ മാനറിസങ്ങള്‍ അനുകരിച്ച് മോദിയുടേതുപോലെ ശബ്ദത്തില്‍ താന്‍ 56 നെഞ്ചളവുള്ളയാളാണ്, അഴിമതി ഇല്ലാതാക്കും എന്നാണ് അഞ്ച് വര്‍ഷം മുന്‍പ് പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിനെ ഇല്ലാതാക്കും എന്നാണ് മോദി പറയുന്നത്. എന്നാല്‍ എവിടെയാണ് കോണ്‍ഗ്രസ് ഇല്ലാതാകുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു.

modirahulji

കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലെത്തി, ചത്തിസ്ഗഡിലെത്തി, ദില്ലിയിലും ഉടന്‍ എത്തുമെന്നും രാഹുല്‍ പറയുന്നു, എന്താണ് മോദിക്ക് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ആകാത്തതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. ഇതിന് തൊട്ട് മുമ്പ് രാഹുലടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ നരേന്ദ്രമോദി പരിഹസിച്ചിരുന്നു, ഇതിന് മറുപടിയാണ് രാഹുലിന്റെ പരിഹാസം.

നരേന്ദ്രമോദി കര്‍ഷകരുടെ ഒരു ദിവസത്തെ അദ്ധ്വാനത്തിന് 17 രൂപയാണ് വിലയിട്ടിരിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. ഇത് രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

English summary
Rahul Gandhi mocks PM Modi on his election speech, Modi still thinks he can defeat congress says Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X