വാര്‍ത്താസമ്മേളനത്തിന് അഭിനന്ദനങ്ങള്‍, അടുത്ത തവണ ഉത്തരം പറയാന്‍ ശ്രമിക്കണമെന്ന് രാഹുല്‍!!
ദില്ലി: പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള വാര്‍ത്താസമ്മേളനം മനോഹരമായിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അഭിനന്ദനങ്ങള്‍ മോദിജി. മികച്ച വാര്‍ത്താസമ്മേളനം. കളത്തില്‍ ഇറങ്ങുക എന്നത് യുദ്ധത്തിന്റെ ഭാഗമാണ്. അടുത്ത തവണ അമിത് ഷാ താങ്കളെ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

മോദി വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരങ്ങളൊന്നും പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും, ജനങ്ങളോട് നന്ദി പറയാനാണ് എത്തിയതെന്നുമാണ് പറഞ്ഞത്. മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും ഉത്തരം പറഞ്ഞത് അമിത് ഷായായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉള്ളത് കൊണ്ടാണ് താന്‍ ഒന്നും പറയാതിരുന്നതെന്ന് മോദി പറയുന്നു.
അതേസമയം മോദിയുടെ രീതിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന് മാധ്യമങ്ങളെ നേരിടാനുള്ള കരുത്തില്ലെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം എന്തുകൊണ്ടാണ് റാഫേല്‍ വിഷയത്തില്‍ മോദി തന്റെ വെല്ലുവിളി ഏറ്റെടുക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. താന്‍ അദ്ദേഹത്തെ സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും മോദി പ്രതികരിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.
മോദി കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസ് ഓരോ പഴുതുകള്‍ അടച്ചാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള 90 ശതമാനം വഴികളും കോണ്‍ഗ്രസ് അടച്ചു. ബാക്കി പത്ത് ശതമാനം അദ്ദേഹം മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലൂടെ പ്രതിപക്ഷത്തിന് നല്കിയ ആയുധമാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications