കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്താസമ്മേളനത്തിന് അഭിനന്ദനങ്ങള്‍, അടുത്ത തവണ ഉത്തരം പറയാന്‍ ശ്രമിക്കണമെന്ന് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള വാര്‍ത്താസമ്മേളനം മനോഹരമായിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അഭിനന്ദനങ്ങള്‍ മോദിജി. മികച്ച വാര്‍ത്താസമ്മേളനം. കളത്തില്‍ ഇറങ്ങുക എന്നത് യുദ്ധത്തിന്റെ ഭാഗമാണ്. അടുത്ത തവണ അമിത് ഷാ താങ്കളെ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

1

മോദി വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരങ്ങളൊന്നും പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും, ജനങ്ങളോട് നന്ദി പറയാനാണ് എത്തിയതെന്നുമാണ് പറഞ്ഞത്. മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും ഉത്തരം പറഞ്ഞത് അമിത് ഷായായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉള്ളത് കൊണ്ടാണ് താന്‍ ഒന്നും പറയാതിരുന്നതെന്ന് മോദി പറയുന്നു.

അതേസമയം മോദിയുടെ രീതിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന് മാധ്യമങ്ങളെ നേരിടാനുള്ള കരുത്തില്ലെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം എന്തുകൊണ്ടാണ് റാഫേല്‍ വിഷയത്തില്‍ മോദി തന്റെ വെല്ലുവിളി ഏറ്റെടുക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. താന്‍ അദ്ദേഹത്തെ സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും മോദി പ്രതികരിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദി കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസ് ഓരോ പഴുതുകള്‍ അടച്ചാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള 90 ശതമാനം വഴികളും കോണ്‍ഗ്രസ് അടച്ചു. ബാക്കി പത്ത് ശതമാനം അദ്ദേഹം മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലൂടെ പ്രതിപക്ഷത്തിന് നല്‍കിയ ആയുധമാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
rahul gandhi mocks pm modi on his press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X