കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവ്, മോദിയെ ട്രോളി രാഹുല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 45 വര്‍ഷത്തിനിടെ രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് നേരിടുന്നത്. നോമോജോബ്‌സ് എന്ന വാക്കുകൊണ്ടാണ് രാഹുല്‍ തന്റെ ട്വീറ്റ് തുടങ്ങുന്നത്. 2 കോടി ജോലി ഉറപ്പാക്കി അധികാരത്തിലെത്തിയ മോദി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് രാഹുല്‍ പറയുന്നു.

ഭരണ തുടര്‍ച്ചയ്ക്കായി കോടികളുടെ പദ്ധതികളുമായി മോദി സര്‍ക്കാരിന്റെ ബജറ്റ്; വൻ പദ്ധതികളെന്ന് സൂചന...

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടിനെ ദേശീയ ദുരന്തമെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. നിരവധി പേര്‍ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ ഹൗസ് ദ ജോബ് എന്ന ഹാഷ് ടാഗില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലെ സംഭാഷണമാണ് പുതിയ ഹാഷ് ടാഗില്‍ പ്രചരിക്കുന്നത്. റിപ്പാേര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും വന്‍തോതില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Rahul Gandhi

റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ കോണ്‍ഗ്രസ് ഇത് രാഷ്ട്രീയ വിഷയമാക്കിയിരിക്കയാണ്. എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 4 പതിറ്റാണ്ടില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന പത്രവാര്‍ത്തയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുജെര്‍വാലാ ട്വീറ്റ് ചെയ്തത്. റിപ്പോര്‍ട്ട് ഡിസംബറില്‍ പ്രസിദ്ധീകരിക്കാനിരിക്കെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ വൈകിപ്പിക്കയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് ലഭിച്ച വടിയാണ് റിപ്പോര്‍ട്ട്‌

English summary
Rahul Gandhi mocks PM Narendra Modi for the rising number of unemployment in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X