കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംകൾക്കും ദളിതർക്കുമിടയിലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന രാഹുല്‍ ഗാന്ധിക്കും ഭരണം തിരിച്ച് പിടിക്കല്‍ സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിനും നിരാശ നല്‍കുന്ന സര്‍വ്വേ ഫലങ്ങളാണ് പുല്‍വാമയ്ക്ക് ശേഷം പുറത്ത് വരുന്നത്. പാകിസ്താന് തിരിച്ചടി നല്‍കിയതോടെ മോദിയുടെ ജനപ്രീതി ഉയര്‍ന്നുവെന്നാണ് മിക്ക സര്‍വ്വേകളുടേയും കണ്ടെത്തല്‍.

കോണ്‍ഗ്രസ് അധ്യക്ഷന്റെ ജനപ്രിയത ആവട്ടെ കുത്തനെ താഴോട്ടും പോകുന്നു. ഇന്ത്യ ടുഡെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വ്വേ ഫലം പുറത്ത് വന്നിട്ടുണ്ട്. രാജ്യം ആര്‍ക്കൊപ്പമാണ് ഇത്തവണയെന്ന് പരിശോധിക്കാം:

പുൽവാമയും ബലാക്കോട്ടും

പുൽവാമയും ബലാക്കോട്ടും

കോണ്‍ഗ്രസ് വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന റാഫേല്‍ വിവാദമോ കര്‍ഷക പ്രശ്‌നങ്ങളോ നോട്ട് നിരോധനമോ ജിഎസ്ടിയോ ഒന്നുമല്ല തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഒന്നാമത്. അത് പുല്‍വാമയും ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയുമാണ്.

ജനപ്രീതിയിൽ ഉയർച്ച

ജനപ്രീതിയിൽ ഉയർച്ച

മോദി സര്‍ക്കാരിന്റെ കഴിവായാണ് പാകിസ്താന് നല്‍കിയ തിരിച്ചടി പ്രചരിപ്പിക്കുന്നത്. അത്തരത്തില്‍ പ്രചാരണം നടത്തി വോട്ട് നേടാനുളള ശ്രമം ഒരു വശത്ത് നടക്കുന്നു. അതിനിടെ ബലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം മോദിയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നിട്ടുണ്ട് എന്നാണ് അഭിപ്രായ സര്‍വ്വേകള്‍.

മുസ്ലീംകൾക്കും ദളിതർക്കും വേണ്ട

മുസ്ലീംകൾക്കും ദളിതർക്കും വേണ്ട

എന്നാല്‍ രാജ്യത്തെ ദളിതര്‍ക്കും മുസ്ലീംകള്‍ക്കുമിടയില്‍ നരേന്ദ്ര മോദി പ്രിയങ്കരനാണോ. അല്ല എന്നാണ് ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വേയിലെ കണ്ടെത്തല്‍. ജനുവരിയില്‍ പട്ടിക ജാതിക്കാര്‍ക്കിടയില്‍ 47 ശതമാനം പേര്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്.

ജനപ്രീതി താഴേക്ക്

ജനപ്രീതി താഴേക്ക്

എന്നാല്‍ പുല്‍വാമയ്ക്ക് ശേഷം മാര്‍ച്ച് ആകുമ്പോള്‍ ദളിതര്‍ക്കും മുസ്ലീംകള്‍ക്കുമിടയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞുവെന്ന് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. മാര്‍ച്ചായപ്പോള്‍ മോദിയുടെ ജനപ്രീതി പട്ടികജാതിക്കാര്‍ക്കിടയില്‍ 41 ശതമാനത്തിലേക്ക് താഴ്ന്നു.

രാഹുൽ പ്രധാനമന്ത്രിയാകണം

രാഹുൽ പ്രധാനമന്ത്രിയാകണം

അതേസമയം മുസ്ലീംകള്‍ക്കിടയില്‍ 18 ശതമാനം പേര്‍ മാത്രമാണ് മോദി പ്രധാനമന്ത്രിയായി തുടരണം എന്ന് ആഗ്രഹിക്കുന്നത്. മുസ്ലീംകള്‍ക്കിടയിലും ദളിതര്‍ക്കിടയിലും രാഹുല്‍ ഗാന്ധിക്ക് ജനപ്രിയത കൂടുതലുളളത്. 61 ശതമാനം മുസ്ലീംകളും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു.

രാഹുലിന് ജനപ്രീതിയേറി

രാഹുലിന് ജനപ്രീതിയേറി

ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി മുസ്ലീംകള്‍ക്കിടയില്‍ 57 ശതമാനം മാത്രമായിരുന്നു. പട്ടികജാതി വിഭാഗത്തിനിടയിലും രാഹുലിന് ജനപ്രീതിയേറി. മാര്‍ച്ചില്‍ 34 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടുവെങ്കില്‍ ജനുവരിയില്‍ അത് 44 ശതമാനമായി വര്‍ധിച്ചു.

സ്ത്രീകൾക്ക് പ്രിയങ്കരൻ

സ്ത്രീകൾക്ക് പ്രിയങ്കരൻ

സത്രീകള്‍ക്കിടയില്‍ നരേന്ദ്ര മോദിക്കാണ് ആരാധകരെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. 51 ശതമാനം പേരും മോദി തന്നെ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായമുളളവരാണ്. മാര്‍ച്ചില്‍ ഇത് 49 ശതമാനം ആയിരുന്നു. രണ്ട് മാസത്തിനകം രണ്ട് ശതമാനത്തിന്റെ വളര്‍ച്ച..

സ്ത്രീകളെ സ്വാധീനിക്കാനായില്ല

സ്ത്രീകളെ സ്വാധീനിക്കാനായില്ല

രാജ്യത്തെ സ്ത്രീകളെ സ്വാധീനിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ജനുവരിയില്‍ സ്ത്രീകള്‍ക്കടിയിലെ 34 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. മാര്‍ച്ച് ആവുമ്പോള്‍ ഒരു ശതമാനം വര്‍ധിച്ച് 35 ശതമാനം മാത്രമേ ആയുളളൂ രാഹുലിന്റെ ജനപ്രീതി.

കർഷകർക്കും രാഹുലിനെ വേണ്ട

കർഷകർക്കും രാഹുലിനെ വേണ്ട

കര്‍ഷകര്‍ക്കിടയിലും മോദി തന്നെ പ്രിയങ്കരന്‍. 51 ശതമാനം പേര്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം പേര്‍ മാത്രമാണ് രാഹുലിനൊപ്പമുളളത്. 47 ശതമാനം ആയിരുന്നു ജനുവരിയല്‍ മോദിക്കുളള പിന്തുണ. രാഹുലിന് 34 ശതമാനവും. രാഹുലിന്റെ ജനപിന്തുണ ഇടിയുകയാണുണ്ടായത്.

മോദി തന്നെ പ്രധാനമന്ത്രി

മോദി തന്നെ പ്രധാനമന്ത്രി

പൊതുവായ കണക്കെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്ര മോദി. 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ മോദിയുടെ ജനപ്രീതി ഉയരുകയും രാഹുലിന്റെത് താഴുകയുമാണുണ്ടായിരിക്കുന്നതെന്ന് സര്‍വ്വേ കണ്ടെത്തുന്നു. ഒക്ടോബറില്‍ 46 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടു.

രാഹുലിന് നിരാശ

രാഹുലിന് നിരാശ

ജനുവരിയില്‍ അത് 48 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് ആയപ്പോഴേക്കും 52 ശതമാനം പേരും മോദി പ്രധാനമന്ത്രിയായി തുടരണം എന്ന് ആഗ്രഹിക്കുന്നു. 32 ശതമാനം പേര്‍ ഒക്ടോബറില്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിച്ചു. ജനുവരിയില്‍ അത് 35 ആയി ഉയര്‍ന്നെങ്കിലും മാര്‍ച്ചില്‍ 33 ശതമാനത്തിലേക്ക് വീണു.

'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം

English summary
Loksabha Election 2019: Rahul Gandhi more popular PM choice among Muslims and SCs, finds PSE poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X