രാജ്യസ്‌നേഹമെന്താണെന്നറിയില്ല, രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി
റാഞ്ചി: ജെഎന്‍യു പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രംഗത്ത്. രാഹുല്‍ ഗാന്ധി ദേശവിരുദ്ധനെന്നാണ് സാധ്വി നിരഞ്ജന്‍ പറഞ്ഞത്. രാജ്യസ്‌നേഹമെന്താണെന്നും അതിന്റെ അര്‍ത്ഥം എന്താണെന്നും രാഹുലിന് അറിയില്ലെന്നും സാധ്വി കുറ്റപ്പെടുത്തി.
രാജ്യദ്രോഹക്കുറ്റം ചെയ്ത രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച വിദ്യാര്‍ത്ഥികളെ അനുകൂലിച്ച രാഹുലിന് എന്ത് ദേശസ്‌നേഹമാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ലോകത്തിനുമുന്നില്‍ കളങ്കപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

രാജ്യത്തിന് നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ തങ്ങള്‍ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിന് പിടിക്കുന്നില്ലെന്നും നിരഞ്ജന്‍ ജ്യോതി വ്യക്തമാക്കി. അധികാരത്തില്‍ എത്താന്‍ കഴിയാത്ത വേദനയാണ് രാഹുലിനെന്നും നിരഞ്ജന്‍ കുറ്റുപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് രാഹുലിനു തന്നെ തിരിച്ചടി നല്‍കുമെന്നും അവര്‍ പറയുന്നു.
ജെഎന്‍യു പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അത് അടിച്ചമര്‍ത്താനാകില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications