കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി ഇറ്റലിയിൽ നിന്ന് എത്തിയത് 6 ദിവസം മുൻപ്, കൊറോണ പരിശോധിച്ചോയെന്ന് ബിജെപി എംപി!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കൊറോണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി. രാഹുല്‍ ഗാന്ധി അടുത്തിടെയാണ് ഇറ്റലിയില്‍ നിന്നും വന്നത് എന്നും വരുമ്പോള്‍ വിമാനത്താവളത്തില്‍ കൊറോണ പരിശോധന നടത്തിയിരുന്നോ എന്നും ബിജെപി എംപിയായ രമേഷ് ബിദുരി ചോദിച്ചു.

Recommended Video

cmsvideo
Rahul Gandhi Came From Italy, He Too Must Get Checked | Oneindia Malayalam

വടക്ക്-കിഴക്കന്‍ ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സന്ദര്‍ശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ബിജെപി എംപിയുടെ മറുപടി.

RG

പ്രശ്‌നമുണ്ടാക്കിയതിന് ശേഷം പ്രതിവിധിയുണ്ടാക്കാന്‍ വേണ്ടി പോവുകയാണ് കോണ്‍ഗ്രസ് എന്ന് രമേഷ് ബിദുരി ആരോപിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ ശേഷം രാഹുല്‍ കൊറോണ പരിശോധന നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ബിദുരി പറഞ്ഞു. വിദേശത്ത് നിന്ന് എത്തിയ ആള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുണ്ടോ എന്നും മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെ രോഗം പരത്താനാണോ ആഗ്രഹിക്കുന്നത് എന്നും ബിജെപി എംപി ചോദിച്ചു.

ദില്ലി കലാപം രൂക്ഷമായ സമയത്ത് രാഹുല്‍ ഗാന്ധി രാജ്യത്ത് ഇല്ലാതിരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും രാഷ്ട്രപതിയെ കണ്ട സംഘത്തിലും രാഹുല്‍ ഗാന്ധി ഇല്ലായിരുന്നു. തിരിച്ചെത്തിയ ശേഷം സജീവമായ രാഹുല്‍ ഗാന്ധി അടുത്ത് തന്നെ രാജ്യതലസ്ഥാനത്തെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

English summary
Rahul Gandhi must go through Corona sample checking, Says BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X