കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി; നൂറ് ദിവസത്തിനകം അവര്‍ മോചിതരാകും, 'രക്ഷിക്കൂ' എന്ന് പരിഹാസം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി | Oneindia Malayalam

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികള്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ മറുപടി. ഇതൊരു മറുപടി മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാവി പ്രഖ്യാപനം കൂടി ആയിരുന്നു.

കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രക്ഷിക്കൂ, രക്ഷിക്കൂ എന്ന് യാചിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. എന്നാല്‍ നിങ്ങളുടെ ഏകാധിപത്യത്തില്‍ നിന്നുള്ള മോചനത്തിനാണ് ജനങ്ങള്‍ യാചിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നൂറ് ദിവസത്തിനകം അവരെ രക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു...

നിങ്ങളുടെ കഴിവില്ലായ്മ

നിങ്ങളുടെ കഴിവില്ലായ്മ

നിങ്ങളുടെ കഴിവില്ലായ്മയില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നുമാണ് ജനങ്ങള്‍ രക്ഷ തേടുന്നത്. അവര്‍ സഹായം തേടുകയാണ്. അതില്‍ ദശലക്ഷം തൊഴില്‍രഹിതരായ യുവാക്കളുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട കര്‍ഷകരുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദളിതുകളും ആദിവാസികളുണുണ്ട്. വിവേചനത്തിന് ഇരകളാക്കപ്പെട്ട ന്യൂനപക്ഷങ്ങളുണ്ട്. അവരാണ് രക്ഷക്ക് വേണ്ടി കേഴുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

നൂറ് ദിവസത്തിനകം

നൂറ് ദിവസത്തിനകം

യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പുറമെ ചെറുകിട കച്ചവടം തകര്‍ന്നവരുമുണ്ട്. അവരെല്ലാം മോചനത്തിന് വേണ്ടി കേഴുകയാണ്. നൂറ് ദിവസത്തിനകം അവരെ രക്ഷപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

സില്‍വാസയില്‍ പ്രസംഗിക്കുമ്പോള്‍

സില്‍വാസയില്‍ പ്രസംഗിക്കുമ്പോള്‍

സില്‍വാസയില്‍ പ്രസംഗിക്കുന്ന വേളയിലാണ് കൊല്‍ക്കത്തയിലെ പ്രതിപക്ഷ സംഗമത്തെ പ്രധാനമന്ത്രി പരിഹസിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് രക്ഷിക്കൂ രക്ഷിക്കൂ രക്ഷിക്കൂ എന്ന് ഒച്ചവയ്ക്കുകയാണെന്നാണ് മോദി പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്നായി അറിയാമെന്നും അതുകൊണ്ടാണ് അവര്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നതെന്നും മോദി പ്രസംഗിച്ചു.

 സഖ്യം അഴിമതിക്കാരുടേത്

സഖ്യം അഴിമതിക്കാരുടേത്

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ട് അവര്‍ നേരത്തെ ഇളവുകള്‍ കണ്ടെത്തുകയാണ്. വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് അവരുടെ നീക്കം. പ്രതിപക്ഷ സഖ്യം അഴിമതിക്കാരുടേതാണ്. അസ്ഥിരത നിറഞ്ഞ കൂട്ടമാണത്. അവര്‍ക്ക് പണത്തിന്റെ ശക്തിയാണുള്ളത്. എന്നാല്‍ ബിജെപിക്ക് ജനങ്ങളുടെ ശക്തിയാണുള്ളതെന്നും മോദി പ്രസംഗിച്ചു.

നിയന്ത്രണങ്ങളില്ലാതെ ജയിലിൽ വിലസി ശശികല; അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, വിഐപി പരിഗണനനിയന്ത്രണങ്ങളില്ലാതെ ജയിലിൽ വിലസി ശശികല; അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, വിഐപി പരിഗണന

English summary
People begging for freedom from your tyranny, in 100 days they will be free: Rahul on PM Modi's 'bachao' jibe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X