Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ പക്വതയില്ലാത്ത 'ബാലന്‍';മോദി

പൂനെ/ഹിംഗോളി/പട്‌ന: തിരഞ്ഞെടുപ്പ് ചൂടില്‍ കോണ്‍ഗ്രസും ബിജെപിയും. മോദി-രാഹുല്‍ വാക് പോരും അതിരൂക്ഷമായി തുടരുന്നു. മിഠായി വിലയ്ക്ക് ഗൗതം അദാനിയ്ക്ക് ഭൂമി വിറ്റയാളാണ് മോദിയെ്‌ന രാഹുലിന്റെ പ്രയോഗവും. രാഹില്‍ ഇപ്പോഴും കുട്ടി തന്നെയാണ് മാനസികമായി വളര്‍ന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയുമാണ് ഏറ്റവും ഒടുവില്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനിറങ്ങിയ രണ്ട് പാര്‍ട്ടികളും പരസ്പരം അധിക്ഷേപിയ്ക്കുന്നത് പതിവായിട്ടുണ്ട്. മോദി ഗുജറാത്തിനെ അദാനി ഗ്രൂപ്പിന് വിറ്റു എന്ന് സ്ഥാപിയ്ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയോളം ഭൂമി വെറും 300 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് മോദി വിറ്റു എന്നാണ് രാഹുലിന്റഎ ആരോപണം. ഒരു സെന്റ് ഭൂമി മോദി വിറ്റത് വെറും മിഠായി വിലയ്‌ക്കെന്നാണ് രാഹുല്‍ പറയുന്നത്.

Rahul, Modi

രാഹുലിന്റേത് കുട്ടികളുടെ പ്രകൃതമാണെന്ന് സമര്‍ത്ഥിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് മോദി., രാഹുല്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല പക്വതയില്ലാതെ സംസാരിയ്ക്കുന്ന രാഹുല്‍ ബാലക് മാന്‍ ആണെന്നാണ് മോദി പറയുന്നത്.

ബിജെപിയിലെ വാജ്‌പേയി- അദ്വാനി കൂട്ടികെട്ടായിരുന്നു ഒരിയ്‌ക്കലെങ്കില്‍ ഇപ്പോള്‍ മോദി-അദാനി കൂട്ടുകെട്ടാണെന്ന് രാഹുല്‍. ഗുജറാത്തില്‍ നിന്നും മോദിയ്ക്ക് കള്ളപ്പണം ലഭിച്ചുവെന്നും ഈ പണമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഉപയോഗിയ്ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിയ്ക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+