• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!

ദില്ലി: രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നരേന്ദ്ര മോദി സര്‍ക്കാരിനെ ലഡാക്കിലെ സംഘര്‍ഷത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുലിന് എത്രത്തോളം പ്രതിരോധ കാര്യങ്ങളില്‍ താല്‍പര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രതിരോധ മേഖലയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു കാര്യവും അറിവില്ലെന്നാണ് വ്യക്തമാകുന്നത്. ഡിഫന്‍സ് കമ്മിറ്റിയുടെ ഭാഗമായിരുന്ന രാഹുല്‍ വന്‍ പരാജയമായിരുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

രാഹുലിന് താല്‍പര്യമില്ല

രാഹുലിന് താല്‍പര്യമില്ല

രാഹുല്‍ ഗാന്ധിക്ക് പ്രതിരോധ വിഷയത്തില്‍ വലിയ മികവ് ഇല്ല എന്നാണ് സൂചന. പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല. സെപ്ങറ്റംബര്‍ 2019 മുതല്‍ 11 തവണയാണ് ഈ കമ്മിറ്റി യോഗം ചേര്‍ന്നത്. ഇതുവരെ ഒരു യോഗത്തിലും രാഹുല്‍ പങ്കെടുത്തിട്ടില്ല. ഇതിലെ അംഗമെന്ന നിലയില്‍ പ്രതിരോധ മേഖലയില്‍ രാഹുലിന് തീര്‍ച്ചയായും താല്‍പര്യം ഉണ്ടാവേണ്ടതാണ്.

എല്ലാ അംഗങ്ങളുമില്ല

എല്ലാ അംഗങ്ങളുമില്ല

പാര്‍ലമെന്റ് ഏറ്റവും പ്രാധാന്യമുള്ള കമ്മിറ്റിയാണിത്. 24 പ്രമുഖ കമ്മിറ്റികളില്‍ ഒന്നാണിത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മാത്രമാണ് കമ്മിറ്റിയില്‍ ഉണ്ടാവുക. 31 അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉള്ളത്. ഇതില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരാണ്. ഇവരെ സ്പീക്കറാണ് നാമനിര്‍ദേശം ചെയ്യുക. ബാക്കി പത്ത് പേര്‍ രാജ്യസഭയില്‍ നിന്നാണ്. രാജ്യസഭാ ചെയര്‍മാന്‍ ഇവരെ നാമനിര്‍ദേശം ചെയ്യും.

പ്രധാന ലക്ഷ്യം

പ്രധാന ലക്ഷ്യം

ഈ കമ്മിറ്റിക്ക് രാജ്യസുരക്ഷാ സംബന്ധമായ കാര്യങ്ങളില്‍ നിര്‍ണായകമായ പങ്കുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ബില്ലുകള്‍ പരിശോധിച്ച് വിലയിരുത്തേണ്ടത് ഈ കമ്മിറ്റിയാണ്. ഇതോടൊപ്പം പാര്‍ലമെന്റിലെ പ്രതിരോധ സംബന്ധമായ കാര്യങ്ങളിലും ഇവര്‍ ഇടപെടും. ഒരുവര്‍ഷത്തില്‍ കൂടുതല്‍ അംഗങ്ങളുടെ കാലാവധിയും നീളില്ല. അതേസമയം കമ്മിറ്റിയുടെ ചെയര്‍മാനാണ് ജുവല്‍ ഓറം ഇതുവരെ രാഹുലിന്റെ അഭാവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

cmsvideo
  Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam
  വിവാദം കടുക്കുന്നു

  വിവാദം കടുക്കുന്നു

  രാഹുല്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി പരിശോധിക്കുക പോലും ചെയ്യാതെയാണ് ലഡാക്ക് വിഷയത്തില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഇത് ബിജെപി വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്. രാഹുല്‍ ഒരുവര്‍ഷത്തോളം പൊതുവേദിയില്‍ നിന്ന് അകന്ന് നിന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാഹുല്‍ ഇല്ലാതിരുന്നത് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നു.

  കനത്ത വീഴ്ച്ച

  കനത്ത വീഴ്ച്ച

  ഭരണകാര്യങ്ങളിലോ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലോ രാഹുലിന് ഒട്ടും താല്‍പര്യമില്ല, ദേശാടന കിളിയെ പോലെ വന്നെത്തുന്ന നേതാവാണെന്നുമുള്ള ബിജെപിയുടെ വാദത്തെ ഉറപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. അടുത്ത പ്രധാനമന്ത്രിയായി കാണുന്ന അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരം കമ്മിറ്റികളില്‍ മികവ് തെളിയിക്കേണ്ടി വരും. രാഹുലിന്റെ നേതാവെന്ന വ്യക്തിത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ റിപ്പോര്‍ട്ട്

  ചൈനയുമായുള്ള കൂടിക്കാഴ്ച്ച

  ചൈനയുമായുള്ള കൂടിക്കാഴ്ച്ച

  രാഹുല്‍ ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് സംഭാവന വാങ്ങിയതും ബിജെപി വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്. മോദിയെ വിമര്‍ശിക്കുന്നതിന് പകരം ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിര്‍ദേശം. സ്വന്തം വീഴ്ച്ച രാഹുല്‍ ഇതുവരെ കാണുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

  മിനി പാര്‍ലമെന്റ്

  മിനി പാര്‍ലമെന്റ്

  പാര്‍ലമെന്റിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ മിനി പാര്‍ലമെന്റായിട്ടാണ് കാണുന്നത്. വലിയ പ്രാധാന്യവുമുണ്ട്. സര്‍ക്കാരിന്റെ നയങ്ങളിലെ മാറ്റവും, ബില്ലുകളും പരിശോധിക്കുന്നത് ഈ കമ്മിറ്റികളാണ്. ഇവരുടെ ശുപാര്‍ശങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കും. ഇവരുടെ റിപ്പോര്‍ട്ടുകളും ഗൗരവസ്വഭാവത്തില്‍ സര്‍ക്കാര്‍ കാണാറുണ്ട്. രാഹുലിന് പ്രതിരോധ വിഷയങ്ങളില്‍ വലിയ സംഭാവന നല്‍കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍സാധിക്കുമായിരുന്നു. തീരെ ഗൗരവമില്ലാത്ത നേതാവായി രാഹുല്‍ വീണ്ടും മാറിയെന്നും ബിജെപി പറയുന്നു.

  English summary
  rahul gandhi never attend a defence committe meeting skipped all 11 meetings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X