രാഹുല്‍ വിദേശത്ത് ന്യൂഇയര്‍ ആഘോഷിച്ചാല്‍ പ്രശ്‌നമെന്താ? രാഹുലിനെതിരെ വാളെടുക്കാന്‍ കാരണങ്ങളിതാ...
50 ദിവസത്തിനു പിന്നാലെ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയോ, 50 ദിവസങ്ങള്‍ക്ക് ശേഷം മോദി എന്താവും പറയുക ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെയാണ് രാഹുല്‍ പോയിരിക്കുന്നത്.
ദില്ലി : വിദേശത്ത് ന്യൂഇയര്‍ ആഘോഷിക്കുന്നത് സാധാരണമാണ്. പല സെലിബ്രിറ്റികളും ഇത്തരത്തില്‍ വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിക്കാറുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ചാല്‍ മാത്രം എന്താ ഇത്ര പ്രശ്‌നം. എല്ലാ വര്‍ഷത്തെയും പോലെ പുതുവര്‍ഷത്തിന് മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് പോയെന്ന് ശനിയാഴ്ച വിവരങ്ങള്‍ വന്നിരുന്നു. കുറച്ച് ദിവസം യാത്രയിലായിരിക്കുമെന്നും എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നുവെന്നും അറിയിച്ചു കൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ യാത്രയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുകയാണ്.
നോട്ട് നിരോധനത്തിന് മോദി അറിയിച്ചിരുന്ന കാലാവധി വെളളിയാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ വിദേശത്തേക്ക് പോയത് ശരിയല്ലെന്നാണ് വിമര്‍ശനം. കൂടാതെ അരുണാചല്‍ രാഷ്ട്രീയ പ്രതിസന്ധി, സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നിര്‍ണായകമായ പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ രാഹുലിന് അദ്ദേഹ ത്തിന്റേതായ ജീവിതം ഉണ്ടെന്നും ഫോണില്‍ അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് പറയുന്നുണ്ട്. നാല് കാരണങ്ങളാലാണ് രാഹുലിന്റെ വിദേശയാത്ര വിമര്‍ശിക്കപ്പെടുന്നത്.

പറച്ചില്‍ മാത്രം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കാവുന്ന പോരാളി എന്ന നിലയ്ക്കാണ് രാഹുല്‍ സ്വയം ഉയര്‍ത്തിക്കൊണ്ടി വന്നിരിക്കുന്നത്. മോദിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക, മോദിയെ പോലെ റാലികള്‍ നടത്തുക ഇത്തരത്തിലാണ് രാഹുല്‍ സ്വയം മോദിക്കൊപ്പമാണെന്ന് അവരോധിക്കുന്നത്. കൂടാതെ പ്രതിപക്ഷത്തിന്റെ മുഖമായും രാഹുല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മോദിക്കൊപ്പം ഉയരാന്‍ രാഹുലിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നു
നോട്ട് നിരോധനത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. പല പ്രതിഷേധങ്ങളില്‍ രാഹുലും പങ്കെടുത്തിരുന്നു. 50 ദിവസത്തിനു പിന്നാലെ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയോ, 50 ദിവസങ്ങള്‍ക്ക് ശേഷം മോദി എന്താവും പറയുക ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെയാണ് രാഹുല്‍ പോയിരിക്കുന്നത്. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ പറ്റുന്ന പലതും മോദിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് രാഹുല്‍.

പ്രതിഷേധങ്ങളിലും രാഹുല്‍ ഇല്ല
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഭൂകമ്പം എന്ന പേരില്‍ കുറിപ്പ് പുറത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇതിന് ഇടവേള നല്‍കിയാണ് രാഹുല്‍ പോയിരിക്കുന്നത്. മാത്രമല്ല, 2,3 തീയതികളില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. ഇതിലും രാഹുലിന്റെ അഭാവം ഉണ്ടാകും.

മുന്നോട്ടേക്കില്ല
നോട്ട് നിരോധനത്തിനു പിന്നാലെ മോദിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണവും രാഹുലിന്റെ വിദേശയാത്രയോടെ കെട്ടടങ്ങുകയാണ്.












Click it and Unblock the Notifications