കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്‍, കോണ്‍ഗ്രസുമായി ഒന്നിക്കില്ല

Google Oneindia Malayalam News

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസുമായി ഒന്നിക്കാനുള്ള കോണ്‍ഗ്രസ് സാധ്യത അവസാനിക്കുന്നു. രാഹുല്‍ ഗാന്ധി ഒരിക്കലും പ്രതിപക്ഷത്തിന്റെ മുഖമായിരിക്കില്ലെന്ന് തൃണമൂല്‍ നേതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടും മമത അനുനയം പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം കുറയ്ക്കുക എന്നത് തന്നെയാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ബംഗാളില്‍ ഇടതുസഖ്യം വിട്ട് തൃണമൂലുമായി ചേരാനുള്ള ഒരുക്കത്തിലാണ്. ഇതൊന്നും ഇനി നടക്കാന്‍ പോകുന്നില്ല.

1

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നത് ഇതിന്റെ ആദ്യ പടിയാണ്. പ്രശാന്ത് നിരവധി നിര്‍ദേശങ്ങള്‍ ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്. യുപി തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗികമായി പ്രശാന്ത് കോണ്‍ഗ്രസ് നിരയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. എതിര്‍പ്പുകളുണ്ടെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിന് മാറ്റത്തിനായുള്ള ഘടകമാവുമെന്ന് വ്യക്തമാണ്.

2

കോണ്‍ഗ്രസിനെ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയില്‍ നിന്ന് താഴേക്കിറക്കുക എന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനൗദ്യോഗിക നിലപാടാണ്. നേരത്തെ അഭിഷേക് ബാനര്‍ജി അടക്കം കോണ്‍ഗ്രസിനെ വിമര്‍ശിച്ചതും ഇതൊക്കെ മുന്നില്‍ കാണുന്നത് കൊണ്ടാണ്. കോണ്‍ഗ്രസിനെ ബംഗാളില്‍ തരിപ്പണമാക്കിയതിലും ത്രിപുരയിലും അസമിലും തകര്‍ക്കാന്‍ ശ്രമിക്കുന്നതിലും തൃണമൂലിന്റെ പങ്ക് വളരെ ശക്തമാണ്. പല നേതാക്കളെയും ഇതിനോടകം കോണ്‍ഗ്രസില്‍ നിന്ന് മമത ചാടിച്ച് കഴിഞ്ഞു. ബിജെപിയേക്കാള്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ടിഎംസിയാണ് ഭീഷണി.

3

ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട എന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. എന്നാല്‍ ബംഗാളിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിനോട് താല്‍പര്യമില്ല. ഇവര്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭവാനിപൂരില്‍ മമതയെ തോല്‍പ്പിക്കണമെന്ന് കരുതുന്നവരാണ് ഇവര്‍. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്ന ഒരു നേതാവിനെയും പാര്‍ട്ടിയെയും എങ്ങനെയാണ് പിന്തുണയ്ക്കുകയെന്നും ഇവര്‍ ചോദിക്കുന്നു. തല്‍ക്കാലം ഹൈക്കമാന്‍ഡിനെ എതിര്‍ക്കേണ്ടെന്ന നിലപാടിലാണ് ബംഗാളിലെ നേതാക്കള്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

4

പക്ഷേ മമതയ്ക്കറിയാം കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന്, അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തെ നയിക്കാനും മമത അനുവദിക്കില്ല. അതേസമയം ഇത് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂലിന്റെ മുതിര്‍ന്ന എംപി സുദീപ് ബന്ദോപധ്യായ. നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖം മമത ബാനര്‍ജിയാണ്. അല്ലാതെ രാഹുല്‍ ഗാന്ധിയല്ലെന്നും ബന്ദോപധ്യായ പറഞ്ഞു. കോണ്‍ഗ്രസില്ലാതെ ഒരു സഖ്യത്തെ കുറിച്ചല്ല ഞങ്ങള്‍ പറയുന്നത്. കുറേ കാലമായി രാഹുലിനെ ഞാന്‍ നിരീക്ഷിക്കുന്നു. മോദിക്കെതിരെ ഒരു ബദലാവാന്‍ ഇതുവരെ രാഹുലിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

5

രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത് മമതയെ പ്രതിപക്ഷത്തിന്റെ മുഖമായി വേണമെന്നാണ്. അതുകൊണ്ട് നമ്മള്‍ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ കാണണം. പ്രചാരണം ആ രീതിയില്‍ ആയിരിക്കണമെന്നും ബന്ദോപധ്യായ പറഞ്ഞു. അതേസമയം തൃണമൂല്‍ തിരഞ്ഞെടുപ്പ് സഖ്യം എങ്ങനെയായിരിക്കണമെന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയിരിക്കുന്നത്. സോണിയാ ഗാന്ധിയുമായി തൃണമൂല്‍ വളരെ അടുപ്പത്തിലാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി അത്ര നല്ല ബന്ധം മമതയ്ക്കില്ല. എന്നാല്‍ മമത ഇതുവരെ പ്രതിപക്ഷ സഖ്യത്തെ നയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam
6

അതേസമയം കോണ്‍ഗ്രസ് മമതയുമായി ബംഗാളില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് മമത ഇതുവരെ താല്‍പര്യം കാണിച്ചിട്ടില്ല. ഇടതുപക്ഷവുമായി സഖ്യമൊഴിയാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രശാന്ത് കിഷോര്‍ വഴി കോണ്‍ഗ്രസ് ഇക്കാര്യം ശ്രമിച്ചേക്കുമെന്നാണ് സൂചന. പക്ഷേ പ്രശാന്ത് തൃണമൂലിനായി ത്രിപുരയിലും അസമിലും തന്ത്രമൊരുക്കുന്നുണ്ട്. സുഷ്മിത ദേവിനെ അടക്കം കോണ്‍ഗ്രസില്‍ നിന്ന് ടിഎംസിയിലെത്തിച്ചത് പ്രശാന്തിന്റെ തന്ത്രമാണ്. ഈ സാഹചര്യത്തില്‍ പ്രശാന്തിനെ പൂര്‍ണമായി വിശ്വസിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

English summary
rahul gandhi not the face of opposition unity but mamata banerjee is says tmc mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X