കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനം; പുറത്ത് ഇടപെടും; അകത്ത് മുതിര്‍ന്നവര്‍... നേതാക്കള്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ വര്‍ധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സംഘടനാ തലത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്നാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് അദ്ദേഹം പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രചാരണത്തില്‍ മുന്നിലുണ്ടാകും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ തീരുമാനം സംബന്ധിച്ച് അദ്ദേഹവുമായി ബന്ധമുള്ള നേതാക്കള്‍ പറയുന്നത് ഇങ്ങനെ....

രാഹുല്‍ നിലപാട് മാറ്റുന്നു

രാഹുല്‍ നിലപാട് മാറ്റുന്നു

സാധാരണ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ അന്തിമ വാക്ക് രാഹുല്‍ ഗാന്ധിയുടേതായിരുന്നു. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത പോലും എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമുള്ള രാഹുലിന്റെ തീരുമാനത്തോടെ തീരും. എന്നാല്‍ ഇത്തവണ രാഹുല്‍ മറിച്ചാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

 രാഹുല്‍ ഗാന്ധി ഇടപെടില്ല

രാഹുല്‍ ഗാന്ധി ഇടപെടില്ല

അടുത്ത മാസം നടക്കുന്ന ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടത്തേണ്ടത് സംസ്ഥാന നേതാക്കളുടെ ചുമതലയാകും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അവര്‍ അറിയിക്കും. ഭിന്നതകളുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹരിക്കും. രാഹുല്‍ ഗാന്ധി ഇടപെടില്ല.

പ്രചാരണത്തിന് മുന്നിലുണ്ടാകും

പ്രചാരണത്തിന് മുന്നിലുണ്ടാകും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പക്ഷേ, രാഹുല്‍ ഗാന്ധി മുന്നിലുണ്ടാകും. രണ്ടു സംസ്ഥാനങ്ങളിലും പ്രചാരണ റാലികളില്‍ പ്രസംഗിക്കും. ജനങ്ങളുമായി പ്രത്യേക ആശയസംവാദങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടിക്ക് അകത്ത് മുതിര്‍ന്ന നേതാക്കള്‍ ഇടപെടട്ടെ, താന്‍ പുറത്ത് പ്രചാരണത്തില്‍ പങ്കെടുത്തോളാം എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

രണ്ടു യോഗത്തിലും പങ്കെടുത്തില്ല

രണ്ടു യോഗത്തിലും പങ്കെടുത്തില്ല

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ 2010 മുതല്‍ അംഗമാണ് രാഹുല്‍ ഗാന്ധി. അടുത്തിടെ സമിതിയുടെ രണ്ടു യോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല. വ്യാഴാഴ്ച നടന്ന യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നുവെന്ന് രാഹുലുമായി അടുപ്പമുള്ള നേതാക്കള്‍ പറഞ്ഞു.

 ബോധപൂര്‍വമായ തീരുമാനം

ബോധപൂര്‍വമായ തീരുമാനം

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് ബോധപൂര്‍വമായിട്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍, ശക്തമായ പ്രചാരണം നയിക്കാന്‍ രാഹുല്‍ മുന്നിലുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് സമിതിയിലെ കെഎച്ച് മുനിയപ്പ പറഞ്ഞു.

കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും

കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും

രാഹുല്‍ ഗാന്ധി സംഘടനാ തലത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ വെല്ലുവിളിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നത് രാഹുലിന്റെ അഭാവത്തിലാണ്. മോദിയെ നേരിടാന്‍ പോന്ന ശക്തനായ ഒരു നേതാവില്ലാത്തതും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയാണ്.

ചരിത്ര മാറ്റത്തിന് സൗദി; വിദേശ വനിതകള്‍ക്ക് പര്‍ദ വേണ്ട, ടൂറിസ്റ്റുകള്‍ക്ക് മദ്യം കിട്ടുമോ? മറുപടി..

English summary
Rahul Gandhi not to be part of Congress candidate selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X