Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ​ഗോപിക്കും രാജ്‌നാഥ് സിം​ഗിനും റോസാപ്പൂ നൽകി പ്രതിപക്ഷം; ചിരിപൊട്ടി രാഹുൽ

ഡൽഹി: അദാനി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ വ്യത്യസ്ത പ്രതിഷേധവുമായി കോൺ​ഗ്രസ്. കോൺ​ഗ്രസ് എം പി രാഹുൽ ​ഗാന്ധി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന് റോസാപ്പൂവും ഇന്ത്യൻപതാകയും നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രാജ്നാഥ് സിം​ഗ് വന്നിറങ്ങുമ്പോൾ രാഹുൽ ​ഗാന്ധി അടുത്തേക്ക് പോയി റോസാപ്പൂവും പതാകയും അദ്ദേഹത്തിന് നേരെ നീട്ടുന്നത് കാണാം.

അപ്പോഴേക്കും രാഹുൽ ​ഗാന്ധി പൊട്ടിച്ചിരിയുടെ വക്കിൽ എത്തിയിരുന്നു. രാജ്നാഥ് സിം​ഗ് ഒരുതരത്തിലും പ്രതികരിക്കുന്നില്ല." ഞങ്ങൾ ബി ജെ പി സുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. അവർക്ക് ഇന്ത്യൻ പതാകയും റോസാപ്പൂവും നൽകാൻ ഞങ്ങൾ ആ​ഗ്രഹിച്ചു. രാഷ്ട്രമാണ് ഏറ്റവും പ്രധാനം എന്ന സന്ദേശം നൽകാൻ ഞങ്ങൾ ആ​ഗ്രഹിച്ചു " കോൺ​ഗ്രസ് എം പി മാണിക്കം ടാ​ഗോർ പറഞ്ഞു. സുരേഷ് ​ഗോപി ഉൾപ്പെടെ ഉള്ളവർക്ക് പ്രതിക്ഷ എം പിമാർ റോസാപ്പൂവും പതാകയും നൽകിയിരുന്നു.

rahukl

യു എസിൽ അദാനിക്കെതിരായ കൈക്കൂലി ആരോപണത്തെക്കുറിച്ചുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സംഭവം. നവംബർ 20 ന് സമ്മേളനം ആരംഭിച്ചത് മുതൽ ഈ വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. വ്യത്യസ്തം ആയ പ്രതിഷേധങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്.

​ഗൗതം അദാനി ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റാരോപണം. ഇവർ യു എസിലെ നിക്ഷേപകരെ കബിളിപ്പിച്ചെന്നും ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും യു എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ആരോപിച്ചു. അദാനി, അനന്തരവൻ സാ​ഗർ അദാനി, അദാനി ​ഗ്രീൻ എനർജിയുടെ എക്സിക്യൂട്ടീവ്, അസുർ പവർ ​ഗ്ലോബൽ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറിൽ കബനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ​ഗൂഢാലോചനയ്ക്കും വ‍ഞ്ചനയ്ക്കുമാണ് കുറ്റം.

മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാ​ഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തി യു എസ് നിക്ഷേപകരെയും ആ​ഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി പറയുന്നു. 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുപത് വർഷത്തിനുള്ളിൽ ഈ കരാറുകളിൽ നിന്ന് 200 കോടി ഡോളർ ലാഭമുണ്ടാക്കാൻ ഉന്നമിട്ടെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+