കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി: കടുത്ത തീരുമാനം വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പാലക്കാട് അട്ടിമറി വിജയത്തില്‍ ഞെട്ടി ഇടതുക്യാംപ്; ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637, അന്തിമ വിവരങ്ങള്‍പാലക്കാട് അട്ടിമറി വിജയത്തില്‍ ഞെട്ടി ഇടതുക്യാംപ്; ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637, അന്തിമ വിവരങ്ങള്‍

അമേഠിയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ അഭിനന്ദിച്ചിരുന്നു. അദ്ദേഹം ‍ജനങ്ങളുടെ പ്രതീക്ഷ കാത്തു. എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചര്‍ച്ച ചെയ്യാനുള്ള ദിവസമല്ല ഇന്ന് മോദിക്ക് ആശംസകള്‍ അര്‍പ്പിക്കാനുള്ളതാണ്.

rahul1-15586

നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആകണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചിരുന്നു. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ജനവിധിയെ അംഗീകരിക്കുന്നു. അദ്ദേഹം ജനങ്ങളുടെ പ്രതീക്ഷകള്‍ കാത്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളാണ് അന്തിമ വിധിയെഴുതുകയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. അവരാണ മോദിയെ തിരഞ്ഞെടുത്തത്. രാഹുല്‍ പറയുന്നു. ദേശീയ തലത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി 355 സീറ്റൂകളിലാണ് ലീഡ് ചെയ്യുന്നത്. യുപിഎ 90 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തുു.

English summary
Rahul Gandhi offers to resign as Congress chief after loss in ok Sabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X