Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ടിവിയിൽ രാഹുല്‍ ഗാന്ധിയെ കൂടുതലായി കാണാം, വിമർശനവുമായി മന്ത്രി രവിശങ്കർ പ്രസാദ്

പാറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്കുളള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിറകെ രണ്ടാംഘട്ടത്തിലേക്കുളള പ്രചാരണം ത്വരതിപ്പെടുത്തിയിരിക്കുകയാണ് മുന്നണികള്‍. നേതാക്കള്‍ തമ്മില്‍ പ്രചാരണത്തിനിടെ രൂക്ഷമായ വാക്‌പോര് ആണ് നടക്കുന്നത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിന്റെ താരപ്രചാരകനും മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തി. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ത് പ്രസക്തിയാണ് ഉളളതെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് ഗൗരവമുളള ഒരു റോളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലെന്നും രാഹുലിനെ ആരും കാര്യമായിട്ട് എടുക്കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

rg

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ ഒരിടവും അവശേഷിക്കുന്നില്ല. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പറയുകയാണ്. അദ്ദേഹത്തെ ആരും ഗൗരവമായി എടുക്കുന്നില്ല. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആയിരുന്ന ആളാണ്. ഇത്തരത്തിലാണോ അദ്ദേഹം സംസാരിക്കേണ്ടത്. ഇത് വ്യക്തമാക്കുന്നത് എത്ര ദയനീയമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസ്സിലാകും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ എന്താണെന്ന് എന്നും രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദസറയില്‍ രാവണന്റെ കോലം കത്തിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലമാണ് കത്തിച്ചത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നത്. രാഹുല്‍ റാഫേലിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്താന്‍ ശ്രമിച്ചു. രാഹുലിന്റെ വാക്കുകള്‍ ആണ് യുഎന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉപയോഗിച്ചത് എന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പാകിസ്താന്‍ ടിവി നോക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയെ കൂടുതലായി കാണാമെന്നും മന്ത്രി പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+