കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഇത് പ്രധാനമന്ത്രിയുടെ സമ്പന്ന സുഹൃത്തുക്കൾക്കായി കരുതിവെച്ച ബജറ്റ്', വിമർശനവുമായി രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരണം അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിപുലമായ ബജറ്റ് തയ്യാറെടുപ്പ് പുകമറയാണെന്നും സ്ത്രികളും കർഷകരും വിദ്യാർത്ഥികളുമടങ്ങുന്ന സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങളെ സർക്കാർ അഭിമുഖീകരിക്കുന്നില്ലെന്ന സത്യം മറച്ചുവയ്ക്കാനാണ് ശ്രമമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബജറ്റിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ വ്യവസായികളും സാമ്പത്തിക വിദഗ്ദരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതികശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി

' പ്രധാനമന്ത്രിയുടെ വിപുലമായ ബജറ്റ് കൂടിയാലോചനകൾ അദ്ദേഹത്തിന്റെ മുതലാളിത്ത സുഹൃത്തുക്കൾക്കും സമ്പന്നരായ മിത്രങ്ങൾക്കും വേണ്ടിയുള്ളതാണ്. നമ്മുടെ കർഷകൻ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ചെറുകിട ബിസിനസുകാർ, മധ്യവർഗ നികുതിദായകർ എന്നിവരുടെ കാഴ്ചപ്പാടുകളിലോ ശബ്ദങ്ങളിലോ അദ്ദേഹത്തിന് താൽപ്പര്യമില്ല'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

modi

ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുകേഷ് അംബാനി, രത്തൻ ടാററ, ആനന്ദ് മഹീന്ദ്ര തുടങ്ങിയവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലുള്ള വളർച്ച 5 ശതമാനം മാത്രമാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കൾക്ക് വേണ്ടിയാണ് സ്വകാര്യവൽക്കരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ ധനമന്ത്രി സാമ്പത്തിക ഉത്തേകക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

English summary
Rahul Gandhi criticized Pm Modi's pre-budget meets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X