കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രക്കുകളില്‍ ഇവിഎം കടത്തുന്നു, കാണാതാവുന്നു; എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ സംഭവിച്ച് പല ഗുരുതരമായ പ്രശ്നങ്ങളും പരാതികളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതു തിരഞ്ഞെടുപ്പിനായി എത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ പലതരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

 rahul-gandhi

തിരഞ്ഞെടുപ്പിനെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ഇവിഎമ്മുകളാണ് കേടായത്. പലയിടത്തും അട്ടിമറി ആരോപണം ഉയര്‍ന്നു. ബൂത്തുകളില്‍ എത്തിക്കുന്ന ഇവിഎമ്മുകള്‍ യാത്രാമധ്യോ കാണാതാവുന്ന സംഭവങ്ങള്‍ ഉണ്ടായി. വോട്ടെടുപ്പി പൂര്‍ത്തിയായി 24 മണിക്കൂറുകള്‍ കഴിയുന്നതിനകം സ്ട്രോങ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇവിഎം കൊണ്ടുപോകുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു.

<strong>പുഞ്ഞാര്‍ വോട്ടുകളില്‍ കെ സുരേന്ദ്രന്‍റെ പ്രതീക്ഷ: പിസി ബിജെപിയിലേക്ക് പോയത് ഗുണകരമായെന്ന് യുഡിഎഫ്</strong>പുഞ്ഞാര്‍ വോട്ടുകളില്‍ കെ സുരേന്ദ്രന്‍റെ പ്രതീക്ഷ: പിസി ബിജെപിയിലേക്ക് പോയത് ഗുണകരമായെന്ന് യുഡിഎഫ്

ഒരു സംശയമോ ആരോപണണോ ഉയരാത്ത രീതിയില്‍ സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ് തിരഞ്ഞെടുപ്പ്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ് . തിരഞ്ഞെടുപ്പിന്‍റെ സുതാര്യതയെക്കുറിച്ച് തീര്‍ച്ചയായും ലോക്സഭയില്‍ ഉന്നയിച്ചിരിക്കും. വ്യക്തമായ തീരുമാനം എടുക്കേണ്ട് സുപ്രധാന വിഷയം തന്നെയാണ് ഇത്.

പുതിയ ലോക്സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ നടക്കുന്നത് ബിജെപി സ്‌പോര്‍സര്‍ ചെയ്ത അക്രമമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പറയുന്നത് അനുസരിച്ച് നീങ്ങുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

English summary
rahul gandhi on evm controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X