Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്; ധ്യാനത്തിനായി വിദേശത്തേയ്ക്ക് പറന്ന് രാഹുൽ

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണെന്നാരോപിച്ച് ബിജെപി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശയാത്രയിലാണ്. മെഡിറ്റേഷനായാണ് രാഹുലിന്റെ വിദേശ സന്ദർശനം .

‌നവംബർ ഒന്ന് മുതൽ എട്ട് വരെ രാജ്യത്തുടനീളം 35 പത്രസമ്മേളനങ്ങൾ നടത്താനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. നവംബർ അഞ്ച് മുതൽ 15 വരെ നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങും. സാമ്പത്തിക മാന്ദ്യം. തൊഴിലില്ലായ്മ, കാർഷിക രംഗത്തെ തകർച്ച തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

rahul

ഏകെ ആന്റണി മുതൽ സച്ചിൻ പൈലറ്റ് വരെ കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാവരും രാജ്യത്തെ പ്രധാനപ്പെട്ട 35ഓളം നഗരങ്ങളിൽ പത്ര സമ്മേളനം നടത്താനാണ് പദ്ധതി. ഈ പ്രതിഷേധ പരിപാടികളിലൊന്നും രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകില്ല. രാഹുലിന്റെ വിദേശ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സംസ്കാരം ഉള്ളപ്പോൾ രാഹുൽ എന്തിനാണ് ധ്യാനത്തിനായി വിദേശത്തേയ്ക്ക് പോകുന്നതെന്ന് ബിജെപി പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരികൊണ്ടിരുന്ന ഒക്ടോബർ ആദ്യവാരവും രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിലായിരുന്നു. അവസാന ഘട്ടത്തിൽ തിരികെ എതതിയ രാഹുൽ ഗാന്ധി ഇരു സംസ്ഥാനങ്ങളിലേയും പ്രചാരണ റാലികളിൽ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+