കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും കെട്ടിപ്പടുക്കാനറിയില്ല;എല്ലാം തകർത്തെറിയാനെ അറിയൂ,ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ!

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ രൂക്ഷ വിമർശസനവുമായി വീണ്ടും രാഹുൽ ഗാന്ധി. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലാണ് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. ട്വീറ്ററിലൂടെയാണ് അദ്ദേഹം വിമർസനം ഉന്നയിച്ചിരിക്കുന്നത്. ട്വീറ്റിനൊപ്പം സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിദഗ്ധ അഭിപ്രായങ്ങളുടെ പത്രഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ജിഐഎഫും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

<strong>മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാമിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് മന്ത്രി</strong>മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാമിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് മന്ത്രി

ബിജെപി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Rahul Gandhi

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബ്രിട്ടണും അമേരിക്കയുമാണ് ഇന്ത്യയെ പിന്തള്ളി മുന്‍പന്തിയിലെത്തിയത്. 'മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്റെ മുഴുവന്‍ വേഗതയിലും വരുന്നതാണ്.’ എന്നായിരുന്നു നിർമ്മല സീതാരാമനെതിരെ മോദി പറഞ്ഞിരുന്നത്.

English summary
Rahul Gandhi on Saturday attacked Prime Minister Narendra Modi-led Bharatiya Janata Party government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X