കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ലോയ കേസ്: അമിത് ഷായ്ക്കെതിരെ രാഹുൽ, തിരിച്ചടിച്ച് ബിജെപി, നേതാക്കൾക്കെതിരെ വ്യാജ കേസുകൾ

Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ലോയ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി. ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. അമിത് ഷായെക്കുറിച്ചുള്ള സത്യം ബിജെപിക്കാർ ഉൾപ്പെടെയുള്ള ബിജെപി ഇന്ത്യക്കാർക്ക് അറിയാമെന്നാണ് രാഹുൽ ചൂണ്ടിക്കാണിക്കുന്നത്. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏഴ് പൊതു താൽപ്പര്യ ഹർജികളും വ്യാഴാഴ്ച സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. പുറമേ ലോയയുടേത് സ്വാഭാവിക മരണം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2014 ഡിസംബർ ഒന്നിനാണ് പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയ ഹൃദയാഘാതം മൂലം മരണമടയുന്നത്. നാഗ്പൂരിൽ വച്ച് സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ഇന്ത്യക്കാരെല്ലാം ബുദ്ധിയുള്ളവരാണ്. ബിജെപിക്കാരുൾപ്പെടെ എല്ലാവർക്കും അമിത് ഷായെക്കുആരറിച്ചുള്ള സത്യങ്ങളറിയാം. അദ്ദേഹത്തെപ്പോലെയുള്ളവരെ പിടികൂടുന്നതിനുള്ള വഴിയിലാണ് സത്യമെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുന്നു.

English summary
Hours after the BJP slammed the Congress for raising questions over the Supreme Court verdict rejecting a batch of pleas seeking a probe into the alleged mysterious death of judge BH Loya, Rahul Gandhi on Thursday said that 'most Indians, including those in the BJP, understand the truth about Amit Shah'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X