രാഹുല്‍ ഗാന്ധിക്കൊപ്പം തലമറച്ച യുവതിയും മകനും; കേന്ദ്രമന്ത്രിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പങ്കുവച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയും ഒരു യുവതിയും മധ്യത്തിലായി ആണ്‍കുട്ടിയും ഉള്‍പ്പെടുന്നതാണ് ചിത്രം. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത് എന്ന് വ്യക്തം. എന്നാല്‍ ചിത്രം പങ്കിട്ട് കേന്ദ്രമന്ത്രി ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

രാഹുല്‍ജി, ഈ ചിത്രം എവിടെ നിന്ന് എടുത്തതാണ്, എപ്പോള്‍ എടുത്തതാണ്, ആരാണ് താങ്കള്‍ക്കൊപ്പം ചിത്രത്തിലുള്ളത്. അറിയാന്‍ താല്‍പ്പര്യമുണ്ട്- എന്നായിരുന്നു മന്ത്രി ഗിരിരാജ് സിങ് എക്‌സില്‍ കുറിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോട് പ്രതികരിച്ചത്. ദുഷ്ടലാക്കോടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാവിന്റെ ഫോട്ടോ പങ്കുവയ്ക്കുന്നത് പദവിക്ക് നിരക്കാത്തതാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. ബോട്ട് യാത്രയ്ക്കിടെ കൂടെയുള്ള യുവതിയെ കുറിച്ചും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.

Rahul Gandhi Photo shared by Minister Giriraj Singh

രാഹുല്‍ ഗാന്ധി തൊപ്പി വച്ച് സണ്‍ഗ്ലാസ് ധരിച്ച് ബോട്ടില്‍ ഇരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. യുവതി തലമറച്ച് സണ്‍ഗ്ലാസ് ധരിച്ചിട്ടുണ്ട്. ഇവരുടെ മധ്യത്തില്‍ നീന്തല്‍ വസ്ത്രം ധരിച്ച് ഇരിക്കുന്ന കുട്ടിയും കൂളിങ് ഗ്ലാസ് ധരിച്ചാണ് കാണുന്നത്. ഇവരോട് സംസാരിക്കുന്നു എന്ന് കരുതുന്ന ബോട്ടിലുള്ള മറ്റൊരാളുടെ ഭാഗവും ചിത്രത്തില്‍ കാണാം. ഈ ചിത്രം ബിജെപി നേതാക്കള്‍ പലരും പരിഹാസ ചോദ്യത്തോടെ പങ്കുവച്ചിട്ടുണ്ട്.

രാഹുലിന്റെ സുഹൃത്തിന്റെ ഭാര്യയും മകനുമാണ് ചിത്രത്തില്‍ കാണുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ എക്‌സില്‍ കുറിച്ചു. അവരുടെ കുടുംബം ഒരുമിച്ചുണ്ടായിരുന്നു. രാഹുലിന്റെ സുഹൃത്ത് ഫോട്ടോയില്‍ ഇല്ലെന്നും സുപ്രിയ വിശദീകരിച്ചു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കണ്ടാല്‍ മോശമായി ചിന്തിക്കുന്ന മനുഷ്യനാണ് താങ്കള്‍ എന്നും ഗിരിരാജ് സിങിനെ സുപ്രിയ വിമര്‍ശിച്ചു.

അമേരിക്കയിലെ ടെക്‌സാസിലുള്ള പ്രശസ്തമായ ലേക് റേ റോബര്‍ട്ട്‌സില്‍ നിന്നുള്ള ചിത്രമാണിത് എന്ന് പ്രവാസി കോണ്‍ഗ്രസ് മീഡിയ ഇന്‍ചാര്‍ജ് അവി ധന്‍ദിയ പ്രതികരിച്ചു. പ്രായമായവര്‍ക്ക് ക്യൂരിയോസിറ്റി അത്ര നല്ലതല്ലെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, നല്ല ഡോക്ടറെ കാണണമെന്നും ഗിരിരാജ് സിങിനെ പരിഹസിച്ചു.

രാഹുലിന്റെ വിദേശയാത്ര എപ്പോഴും ബിജെപി ചോദ്യം ചെയ്യാറുണ്ട്. ജൂണ്‍ 22 മുതല്‍ ജൂലൈ 13 വരെ അദ്ദേഹം വിദേശത്തായിരുന്നു. എവിടെ പോകുന്നു, ആരെ കാണുന്നു, ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്നതെല്ലാം ദുരൂഹമാണ് എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറയുന്നു. രാജ്യത്തിന്റെ ശത്രുക്കളുമായി രാഹുല്‍ കാണുന്നുണ്ട് എന്ന് മുംബൈ ബിജെപി പ്രസിഡന്റ് അമീത് സതം ആരോപിച്ചു. രാഹുല്‍ ഒമാനില്‍ രഹസ്യ സന്ദര്‍ശനം നടത്തി എന്നും ബിജെപി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+