കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താന്‍ ഒരു റൊണാള്‍ഡോ ഫാന്‍'! ചോദ്യങ്ങള്‍ക്ക് നിര്‍ത്താതെ മറുപടി നല്‍കി രാഹുല്‍ ഗാന്ധി! വീഡിയോ

  • By
Google Oneindia Malayalam News

'അദ്ദേഹത്തിന് എല്ലാത്തിനും ഉത്തരമുണ്ടായിരുന്നു, ഇപ്പോള്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയ നേതാവ് ആരായിരിക്കണമെന്ന് നമ്മുക്ക് ബോധ്യപ്പെട്ടു' രാഹുല്‍ ഗാന്ധിയെ കുറിച്ച് ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചത്. ഉരുളയ്ക്ക് ഉപ്പേരി നല്‍കിയ മറുപടിയും സദസ്സിനെ കയ്യിലെടുക്കാനുള്ള രാഹുലിന്‍റെ കഴിവും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വാഴ്ത്തി.

ഇപ്പോള്‍ രാഹുലിന്‍റെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് അടിപതറാതെയുള്ള രാഹുലിന്‍റെ മറുപടിക്ക് വന്‍ കൈയ്യടിയാണ് ലഭിച്ചിരിക്കുന്നത്.

 ഇംഫാലില്‍

ഇംഫാലില്‍

മണിപ്പൂരിലെ ഇംഫാലില്‍ ലോക്സഭാ പ്രചരത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ബുധനാഴ്ച ആയിരുന്നു സംഭവം. സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം മണിപ്പൂര്‍ ഫിലിം ഡെവലെപ്പ്മെന്‍റ് സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു.

 രാഹുലിന്‍റെ വേഗ മറുപടി

രാഹുലിന്‍റെ വേഗ മറുപടി

വളരെ രസകരമായിരുന്നു സംവാദം. ചോദ്യങ്ങള്‍ക്ക് ഓരോന്നിനും പതറാതെ രാഹുല്‍ ഗാന്ധി ഉത്തരം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 അഞ്ച് ചോദ്യങ്ങള്‍

അഞ്ച് ചോദ്യങ്ങള്‍

അഞ്ച് ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ റാപിഡ് ഫയര്‍ റൗണ്ടില്‍ ചോദിച്ചത്. താങ്കള്‍ ഒരു ബാഴ്സലോണ ആരാധകനാണോ അതോ റയല്‍ മാഡ്രിഡ് ആരാധകന്‍ ആണോ എന്നായിരുന്നു ആദ്യ ചോദ്യം.

 റയല്‍ ഫാനോ?

റയല്‍ ഫാനോ?

വൈകാതെ തന്നെ രാഹുല്‍ മറുപടി പറഞ്ഞു. താന്‍ ഒരു യുവന്‍റ്സ് ആരാധകന്‍ ആണെന്നായിരുന്നു രാഹുലിന്‍റെ ഉത്തരം. പിന്നെ റയലോ ബാഴ്സലോണയോ എന്ന് ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും റയലിന്‍റെ ആരാധകനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 റൊണാള്‍ഡോ ഫാന്‍

റൊണാള്‍ഡോ ഫാന്‍

അല്‍പം കൂടി കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ അവിടെ ഉണ്ടായിരുന്ന സമയം വരെ താന്‍ ഒരു റയല്‍ മാഡ്രിഡ് ആരാധകന്‍ ആണെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഇതോടെ വന്‍ കരഘോഷമായിരുന്നു സദസില്‍ ഉയര്‍ന്നത്.

 വായിച്ച പുസ്തകം

വായിച്ച പുസ്തകം

താങ്കള്‍ അവസാനമായി വായിച്ച പുസ്തകം ഏതെന്നായി അടുത്ത ചോദ്യം. 'ഐ ആം ദാറ്റ്' അതാണ് ഞാന്‍ എന്ന സ്വാമി മുക്താനന്ദയുടെ പുസ്തകമാണ് താന്‍ അവസാനമായി വായിച്ചതെന്നും രാഹുല്‍ മറുപടി പറഞ്ഞു. താന്‍ ആ പുസ്തകം പല തവണ വായിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 ഭക്ഷണം

ഭക്ഷണം

പൂച്ച സ്നേഹിയാണ് നായ സ്നേഹിയാണോ എന്ന ചോദ്യത്തിന് നായയെ ആണ് ഇഷ്ടമെന്നും ഇഷ്ട പലഹാരം പാനു പൂരിയാണോ ആലു ടിക്കിയാണോ എന്ന ചോദ്യത്തിന് ആലു ടിക്കിയെന്നും രാഹുല്‍ മറുപടി പറഞ്ഞു.എന്തായാലും രാഹുലിന്‍റെ മറുപടികള്‍ എല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതോടെ എന്ത് തരം ചോദ്യങ്ങളായാലും നേരിടാന്‍ തയ്യാറാവുന്നവനാകണം ഒരു രാഷ്ട്രീയ നേതാവ് എന്നാണ് സോഷ്യല്‍ മീഡിയ ആവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് ഒളിച്ച് മന്‍ കി ബാത്തിലൂടെ പ്രസംഗിക്കുന്നവരല്ല യഥാര്‍ത്ഥ നേതാവെന്നും ചിലര്‍ കുറിച്ചു.

 മോദിയുടെ മാധ്യമ പേടി

മോദിയുടെ മാധ്യമ പേടി

പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെയും പരസ്യ സംവാദങ്ങളേയും ഭയക്കുന്നതെന്തിനെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് മാത്രമാണ് മോദി അഭിമുഖം നല്‍കിയത്.

 എഴുതി തയ്യാറാക്കിയത്

എഴുതി തയ്യാറാക്കിയത്

ഈ അഭിമുഖങ്ങള്‍ എല്ലാം എഴുതി തയ്യാറാക്കിയതാണെന്ന ആരോപണവും ശക്തമാണ്. ഒറ്റ തവണ പോലും ഒരു പത്രസമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ പോലും മോദി തയ്യാറായിരുന്നില്ല.

 വെല്ലുവിളിച്ച് രാഹുല്‍

വെല്ലുവിളിച്ച് രാഹുല്‍

പ്രതിപക്ഷം മോദിയുടെ 'മാധ്യമ' ഭയത്തെ ശക്തമായ ആയുധമാക്കുമ്പോഴും ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. പലപ്പോഴും മോദിയെ പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്ലുവിളിച്ചിട്ടുണ്ട്.

വീഡിയോ

വീഡിയോ വൈറല്‍

English summary
Rahul Gandhi plays a rapid fire round while addressing students in Manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X