കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുകയറി രാഹുല്‍ ഗാന്ധി; മോദി വേണ്ടെന്ന് ദക്ഷിണേന്ത്യക്കാര്‍!! ഏറ്റവും പുതിയ സര്‍വ്വെ ഫലം

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വേണ്ടെന്ന് ദക്ഷിണേന്ത്യ, പുതിയ സര്‍വ്വെ | #ElectionSurvey | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചവര്‍ ഏറെയാണ്. ഇതില്‍ മുന്‍നിരയിലുണ്ടായിരുന്നു അമേഠി മണ്ഡലത്തില്‍ രാഹുലിന്റെ എതിരാളിയായ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി പേടിച്ച് ഓടിപ്പോയി എന്നായിരുന്നു സ്മൃതിയുടെ പ്രതികരണം.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡല തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ദക്ഷിണേന്ത്യയില്‍ മൊത്തം ചിത്രം മാറുന്നുവെന്നാണ് ഇന്ത്യ ടുഡെക്ക് വേണ്ടി ആക്‌സിസ്-മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നത്.....

കൃത്യമായ കണക്കുകൂട്ടലിന് ശേഷം

കൃത്യമായ കണക്കുകൂട്ടലിന് ശേഷം

രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് കൃത്യമായ കണക്കുകൂട്ടലിന് ശേഷമാണെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ദക്ഷിണേന്ത്യയില്‍ നരേന്ദ്ര മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് പുതിയ സര്‍വ്വെ പറയുന്നു.

 51 ശതമാനം പേരും

51 ശതമാനം പേരും

ദക്ഷിണേന്ത്യയില്‍ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുത്ത 51 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മതിയെന്നാണ് പ്രതികരിച്ചത്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സര്‍വ്വെ സംഘടിപ്പിച്ചു. ഇതില്‍ 39 ശതമാനം പേര്‍ മോദിയെ പിന്തുണച്ചു.

കേരളത്തില്‍ രാഹുല്‍ തരംഗം

കേരളത്തില്‍ രാഹുല്‍ തരംഗം

കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ 64 ശതമാനമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയായാല്‍ മതിയെന്നാണ് കേരളത്തില്‍ നിന്ന് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ കൂടുതലും പറഞ്ഞത്. 22 ശതമാനം മോദിയെ പിന്തുണച്ചു. 14 ശതമാനം ആരെയും പിന്തുണച്ചില്ല.

 തമിഴ്‌നാട്ടിലും രാഹുല്‍

തമിഴ്‌നാട്ടിലും രാഹുല്‍

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും രാഹുല്‍ ഗാന്ധിക്കാണ് പിന്തുണ കൂടുതല്‍. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു. തെലങ്കാനയിലും രാഹുല്‍ ഗാന്ധിക്കാണ് പിന്തുണ കൂടുതല്‍.

 സ്വാധീനം കുറവുള്ള തെലങ്കാനയിലും

സ്വാധീനം കുറവുള്ള തെലങ്കാനയിലും

തെലങ്കാനയില്‍ 48 ശതമാനം പേര്‍ പറഞ്ഞത് രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മതിയെന്നാണ്. 41 ശതമാനം പേര്‍ മോദിയെയും പിന്തുണച്ചു. കോണ്‍ഗ്രസിന് സ്വാധീനം കുറവുള്ള സംസ്ഥാനമാണ് തെലങ്കാന എന്നതും ശ്രദ്ധേയമാണ്.

ആന്ധ്രയില്‍ മോദി പിന്നില്‍

ആന്ധ്രയില്‍ മോദി പിന്നില്‍

ആന്ധ്രയില്‍ നരേന്ദ്ര മോദിയേക്കാള്‍ എത്രയോ മുന്നിലാണ് രാഹുല്‍ ഗാന്ധി. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം പേര്‍ പറയുന്നു രാജ്യം ഇനി രാഹുല്‍ ഗാന്ധി ഭരിക്കണമെന്ന്. 26 ശതമാനം പേര്‍ മോദിയെയും പിന്തുണച്ചു.

രാഹുലിന് പിന്തുണ കൂടുതുലള്ളത്

രാഹുലിന് പിന്തുണ കൂടുതുലള്ളത്

പഞ്ചാബ്, തെലങ്കാന, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം രാഹുല്‍ ഗാന്ധിക്കാണ് കൂടുതല്‍ പേര്‍ പിന്തുണ അറിയിച്ചത്. ഇതില്‍ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന സംസ്ഥാനം.

കര്‍ണാടകയില്‍ മോദി

കര്‍ണാടകയില്‍ മോദി

എന്നാല്‍ മറിച്ചുള്ള ഒരു വിവരവും സര്‍വ്വെ ഫലത്തിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ കൂടുതല്‍ പേരുടെ പിന്തുണ മോദിക്കാണ്. കര്‍ണാടക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ്. മാത്രമല്ല, വയനാടുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്നുണ്ട്.

30 ശതമാനം മാത്രം

30 ശതമാനം മാത്രം

കര്‍ണാടകയില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ മതിയെന്നാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചവര്‍ 30 ശതമാനം പേരാണ്. രാജ്യത്തെ മൊത്തം കണക്ക് നോക്കുമ്പോള്‍ മോദിക്കാണ് പിന്തുണ കൂടുതല്‍.

 അടുത്തിടെ വന്ന മാറ്റം

അടുത്തിടെ വന്ന മാറ്റം

രാജ്യത്ത് നരേന്ദ്ര മോദിക്ക് പിന്തുണ കൂടുതലാണെങ്കിലും അടുത്തിടെയായി രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മോദിയെ പിന്തുണച്ചവരാണ് കൂടുതല്‍.

175544 പേര്‍ പങ്കെടുത്തു

175544 പേര്‍ പങ്കെടുത്തു

175544 പേരാണ് ഇന്ത്യ ടുഡെക്ക് വേണ്ടി സംഘടിപ്പിച്ച സര്‍വ്വെയില്‍ പങ്കെടുത്തത്. ദക്ഷിണേന്ത്യയില്‍ മോദി തരംഗമില്ലെന്നും രാഹുലിനാണ് ജനപ്രീതിയെന്നും സര്‍വ്വെയില്‍ തെളിയുന്നു. മാത്രമല്ല, ദേശീയ തലത്തില്‍ രാഹുലിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ടെങ്കിലും മോദി തന്നെയാണ് മുന്നിലെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു.

നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ; രാജ്യം ഇനിയാര് ഭരിക്കണം... വോട്ട് ചെയ്യുന്നതിന് മുമ്പ് അറിയാന്‍നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ; രാജ്യം ഇനിയാര് ഭരിക്കണം... വോട്ട് ചെയ്യുന്നതിന് മുമ്പ് അറിയാന്‍

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Rahul Gandhi More Popular in South India than Modi, Poll Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X