രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും... സൂചനയുമായി രാഹുല്‍!!
ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ നേരിട്ടൊരുക്കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമായതിനാല്‍ ഇവിടെ ശക്തമായ പ്രചാരണം തന്നെ നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മുഖ്യ പ്രചാരകന്‍ രാഹുല്‍ ആവുമെന്നാണ് മനസ്സിലാവുന്നത്. അതേസമയം ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തവണ അതിലും വ്യത്യസ്തത ഒരുക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ച തീരുമാനമാണ് ഇത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും ജനപ്രിയ നേതാവായി വളര്‍ന്ന് വരികയാണ് സച്ചിന്‍ പൈലറ്റ്. അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാനുള്ള പ്രധാന കാരണമായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് സച്ചിന്‍ പൈലറ്റിനെയാണ്. ഇതാണ് രാഹുലിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കുന്നത്.

രാഹുലിന്റെ നീക്കങ്ങള്‍....
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസ്താവനയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന സൂചന നല്‍കിയത്. മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള അശോക് ഗെലോട്ടിന്റെ എല്ലാ നീക്കങ്ങളെയും ഇല്ലാതാക്കുന്നതായിരുന്നു രാഹുലിന്റെ പ്രസ്താവന. മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ പറയുന്നത് കേട്ടിരുന്നില്ലെങ്കില്‍ എന്നാല്‍ 2018ല്‍ അത് അങ്ങനെ ആയിരിക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇത് ഗെലോട്ടിനുള്ള പ്രത്യക്ഷ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.

രണ്ട് തവണ മുഖ്യമന്ത്രി
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ് അശോക് ഗെലോട്ട്. അദ്ദേഹം 1998-2003, 2008-2013 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുമായിരുന്നു. വീണ്ടുമൊരു തിരിച്ചുവരവിനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ നിയമിച്ച സച്ചിന്‍ പൈലറ്റ് അതിവേഗമാണ് കാര്യങ്ങള്‍ നീക്കിയത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഗെലോട്ടിനേക്കാള്‍ ജനപ്രീതി അദ്ദേഹം ന നേടിയെടുക്കുകയായിരുന്നു. രാഹുലിന്റെ അടുത്തയാളുമാണ് സച്ചിന്‍.

ഇതുവരെയില്ലാത്ത പഴക്കം
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ശീലം കോണ്‍ഗ്രസിനില്ല. എന്നാല്‍ ഇത് പൊളിച്ചെഴുതാനാണ് രാഹുലിന്റെ തീരുമാനം. യുവാക്കളെ മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വഴി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പദ്ധതി. പക്ഷേ ഈ നീക്കം വിജയകരമാവുമോ എന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ ബിജെപി ഈ നീക്കത്തില്‍ ഞെട്ടിയിട്ടുണ്ട്. ഇത്രയും കാലം കോണ്‍ഗ്രസിന് നേതാക്കളില്ലെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

വിഭാഗീയത കടുക്കും
അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഭൂരിഭാഗം പേരും വിചാരിച്ചത്. എന്നാല്‍ രാഹുലിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാക്കുമെന്നാണ് സൂചന. നേരത്തെ തന്നെ പാര്‍ട്ടി ഗെലോട്ട് വിഭാഗം, സച്ചിന്‍ പൈലറ്റ് വിഭാഗം എന്നിങ്ങനെയായി രണ്ടു തട്ടിലാണ്. ഇതില്‍ ഗെലോട്ട് വിഭാഗം ഇടഞ്ഞാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷയും ഇല്ലാതാവും. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവി ഗെലോട്ടിന് നല്‍കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

രാഹുലിന്റെ തീരുമാനത്തിന് പിന്നില്‍....
രണ്ട് ഘടകങ്ങളാണ് രാഹുല്‍ പ്രധാനമായും പരിഗണിച്ചത്. അതിലൊന്ന് കോണ്‍ഗ്രസ് എന്തായാലും വിജയിക്കുമെന്ന പ്രവചനം. മറ്റൊന്ന് സച്ചിന്‍ പൈലറ്റിന്റെ ജനപ്രിയതയാണ്. അഭിപ്രായ വോട്ടെടുപ്പുകളെല്ലാം കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. വോട്ടുശതമാനവും സീറ്റും ഒരേപോലെ വര്‍ധിക്കുമെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു ബിജെപിക്കിയേക്കാള്‍ 80 സീറ്റുകള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യതയുള്ളത്. വസുന്ധര രാജയേക്കാള്‍ ജനപ്രിയമേറിയ നേതാവായി സച്ചിന്‍ പൈലറ്റ് വളര്‍ന്നതും രാഹുലിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു
ഹൈക്കമാന്‍ഡിന് പ്രിയപ്പെട്ട നേതാവാണ് അശോക് ഗെലോട്ട്. സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്ക് പ്രിയങ്കരനാണ് ഗെലോട്ട്. ബൂത്ത് തല പ്രവര്‍ത്തകര്‍ തൊട്ട് അദ്ദേഹത്തിന് അനുയായികള്‍ ഉണ്ട്. സംസ്ഥാനത്ത് വേരോട്ടമുള്ള മാലി വിഭാഗത്തിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. പിന്നോക്ക വിഭാഗമായ മാലികള്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ തലവേദനയാകും. സച്ചിന്‍ പൈലറ്റ് ആദ്യമായി വോട്ടു ചെയ്യുന്നവര്‍ക്ക് ഇപ്പോഴും അപരിചിതനാണെന്ന് സംസ്ഥാനത്ത് പ്രചാരണമുണ്ട്.

പരിഹാരവുമായി രാഹുല്‍
പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഹുല്‍ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഗെലോട്ടിനെ വലിയ നേതാവായിട്ടാണ് ഉയര്‍ത്തിക്കാണിക്കുന്നത്. നേരത്തെ ഗുജറാത്തിന്റെയും കര്‍ണാടകയുടെയും ചുമതല അദ്ദേഹത്തിന് നല്‍കിയിരുന്നു. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ചുമതല രാഹുല്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹവുമായി അടുപ്പമുള്ള നിരവധി പേര്‍ക്ക് ടിക്കറ്റ് ഇതുവഴി ലഭിക്കും. താന്‍ മത്സരിച്ചില്ലെങ്കിലും പകരക്കാര്‍ ഉണ്ടെന്ന് അദ്ദേഹത്തിന് ബോധ്യം വന്നിട്ടുണ്ട്. ഇതാണ് രാഹുല്‍ ലക്ഷ്യമിട്ടതും.












Click it and Unblock the Notifications