കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെ സഹായിക്കൂ.... നിങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍, ദുരിതാശ്വാസ ആഹ്വാനവുമായി രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി. നോര്‍ത്ത് ഈസ്റ്റിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കില്‍ നിങ്ങള്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലും നോര്‍ത്ത് ഈസ്റ്റിലുമാണ് പ്രളയമുള്ളത്. അസം, ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, മിസോറം എന്നിവിടങ്ങളില്‍ ദുരിതാവസ്ഥയുണ്ട്. പ്രളയത്തില്‍ സ്ഥിതി ഗുരുതരമാണ്. നിത്യജീവിതം വല്ലാതെ ദുസ്സഹമായിരിക്കുകയാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടെ ഈ സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നാണ് രാഹുല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

1

അതേസമയം കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ ഇതിലൂടെ വീണ്ടെടുക്കാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ രാഹുല്‍ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തകരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ പ്രവര്‍ത്തകരോട് നേരിട്ട് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം നോര്‍ത്ത് ഈസ്റ്റില്‍ സ്ഥിതി രൂക്ഷമാണ്. നാശനഷ്ടങ്ങള്‍ കൂടുതലാണ്.

നിരവധി ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൃഷിനാശവും ഉണ്ടായിരിക്കുകയാണ്. വീടുകളില്‍ കുടുങ്ങി നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അസമില്‍ 40 ലക്ഷത്തിലേറെ പേരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ.് 4000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണത്തില്‍ പ്രളയക്കെടുതിയിലാണ്. ബാര്‍പെട്ടയിലാണ് കനത്ത നാശമുണ്ടായിരിക്കുന്നത്. ഇവിടെ ഏഴര ലക്ഷം പേര്‍ പ്രളയഭീഷണിയെ നേരിടുകയാണ്.

ഗോല്‍പാരി, മോറിഗാവ്, നഗാവ്, ഹൈലാകന്ധി എന്നീ ജില്ലകളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. സംസ്ഥാനത്തെ പത്ത് നദികള്‍ കരകവിഞ്ഞ് ഒഴുകുമെന്നാണ് സൂചന. കാസിരംഗ ദേശീയോദ്യാനത്തിന്റെ 95 ശതമാനവും വെള്ളത്തിനടിയാണ്. 17 വന്യമൃഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. വേണ്ട സഹായം എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍

English summary
rahul gandhi posts calls for help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X