കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും കളം നിറയുന്ന കാഴ്ചയാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രകടമാകുന്നത്. ഉത്തര്‍ പ്രദേശിലെ ഹത്രാസിലേക്കുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര േേദശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയാണ് ഹത്രാസില്‍ നിന്ന് രാഹുല്‍ തിരിച്ച് ദില്ലിയിലെത്തിയത്. തൊട്ടുപിന്നാലെ അദ്ദേഹം പഞ്ചാബിലേക്ക് തിരിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ ശക്തമായ സമരം നടക്കുകയാണ് പഞ്ചാബില്‍. ഈ സമരത്തിന് ആവേശം നല്‍കിയാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തിയത്....

മൂന്ന് തൂണുകള്‍

മൂന്ന് തൂണുകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന വേളയില്‍ പുതിയ നിയമങ്ങള്‍ എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ന്യായവിലയും ഭക്ഷ്യവസ്തുക്കളുടെ ശേഖരവും മൊത്തവിപണിയും രാജ്യത്തിന്റെ മൂന്ന് തൂണുകളാണ്. ഇവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തുകളഞ്ഞു- രാഹുല്‍ പറഞ്ഞു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ന്യായ വിലയും ഭക്ഷ്യ വസ്തുക്കളുടെ ശേഖരവും തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും മോദി സര്‍ക്കാരിനെ അതിന് അനുവദിക്കില്ല. പഞ്ചാബിലെ ത്രിദിന ട്രാക്ടര്‍ റാലിക്ക് തുടക്കം കുറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഞാന്‍ ഉറപ്പ് നല്‍കുന്നു

ഞാന്‍ ഉറപ്പ് നല്‍കുന്നു

ഈ രാജ്യത്തിന് ഞാന്‍ ഉറപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന വേളയില്‍ കരി നിയമങ്ങള്‍ എടുത്തുകളയും. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നാം ഒരുമിച്ച് പോരാടും. പുതിയ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപനമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മൂന്ന് ബില്ലുകള്‍

മൂന്ന് ബില്ലുകള്‍

കഴിഞ്ഞ മാസമാണ് കാര്‍ഷിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയത്. രാജ്യസഭയില്‍ അനിഷ്ട സംഭവങ്ങല്‍ക്ക് ഇടയാക്കിയിരുന്നു ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. ഇതോടെയാണ് രാജ്യത്ത് സമരം ശക്തമായത്.

 സമരം ശക്തം

സമരം ശക്തം

പഞ്ചാബ്, ഹരിയാന, യുപി, കര്‍ണടാകം, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സമരം ശക്തം. ന്യായ വില എടുത്തുകളയുമെന്ന പ്രതിപക്ഷ പ്രചാരണം വ്യാജമാണെന്ന് ബിജെപി പറയുന്നു. കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ന്യായ വില ഉയര്‍ത്തിയിരുന്നു.

സഖ്യകക്ഷി നഷ്ടപ്പെട്ടു

സഖ്യകക്ഷി നഷ്ടപ്പെട്ടു

ബില്ലിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ രംഗത്തുവന്നിരുന്നു. അകാലിദള്‍ മന്ത്രി മോദി സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. മാത്രമല്ല, അകാലിദള്‍ എന്‍ഡിഎ സഖ്യം വിടുകയും ചെയ്തു. എന്നാല്‍ ഒരു രാജ്യം, ഒരു വിപണി എന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?

English summary
Rahul Gandhi promised Punjab farmers Congress will remove new laws when it comes to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X