കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ‌ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം; 500 ചതുരശ്രയടിയുളള വീട്, 2 ദിവസത്തിനുള്ളിൽ

Google Oneindia Malayalam News

മുംബൈ: നിർണായകമായ ലോക്ശസഭാ തിരഞ്ഞടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രാജ്യം വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ വിജയം ഉറപ്പിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. കർഷകരുടെ പ്രശ്നങ്ങളെ മുൻനിർത്തിയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞടെുപ്പിൽ കോൺഗ്രസ് വോട്ട് തേടിയത്. അഞ്ചിൽ മൂന്നിടത്തും വിജയിച്ച് ഹിന്ദി ഹൃദയഭൂമി കോൺഗ്രസ് തിരിച്ച് പിടിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും വമ്പൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കും കാർഷിക കടങ്ങൾ എഴുതിത്തള്ളും തുടങ്ങിയ വമ്പൻ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് പാവപ്പെട്ടവർക്കായി രാഹുലിന്റെ പുതിയ വാഗ്ദാനം. ബിജെപി-ശിവസേന സഖ്യം വീണ്ടും കൈകൊടുത്തതോടെ കനത്ത വെല്ലുവിളി നേരിടുന്ന മഹാരാഷ്ട്രയിലെ ജനങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് കോൺഗ്രസ് അധ്യക്ഷന്റെ വാഗ്ദാനം.

ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്?ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്?

ചേരി നിവാസികൾക്ക് വീട്

ചേരി നിവാസികൾക്ക് വീട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മുംബൈയിലെ എല്ലാ ചേരി നിവാസികൾക്കും 500 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമിച്ച് നൽകുമെന്നാണ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാൽ ആദ്യ 10 ദിവസത്തിനുള്ളിൽ തന്നെ വീട് അനുവദിക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

വീട് നൽകും

വീട് നൽകും

മുംബൈയിലെ കോൺഗ്രസ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ചിലവിൽ ചേരി പുനരധിവാസ പദ്ധതിയിൽപെടുത്തി ചേരി നിവാസികൾക്ക് 269 സ്ക്വയർ ഫീറ്റ് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. പത്ത് ദിവസമെന്ന് താൻ പറഞ്ഞെങ്കിലും ആദ്യത്തെ 2 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നു.

 പ്രധാനമന്ത്രി പറയുന്നത്

പ്രധാനമന്ത്രി പറയുന്നത്

ഇന്ത്യയുടെ ആത്മാവാണ് മുംബൈ. രാജ്യത്ത് 100 സ്മാർട്ട് സിറ്റികൾ നിർമിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ സ്മാർട് സിറ്റിയായ മുംബൈയുടെ ശക്തിക്ക് അനുസൃതമായ ആവശ്യങ്ങൾ മോദി അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയടക്കം മുംബൈയിലാണുള്ളത്.

മോദിയെ വെല്ലുവിളിച്ചു

മോദിയെ വെല്ലുവിളിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയിൽ രാഹുൽ ഗാന്ധി കടന്നാക്രമിക്കുകയും ചെയ്കു. അഴിമതിയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചയ്ക്ക വരാൻ മോദി തയാറാണോയെന്ന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. കാവൽക്കാരൻ കള്ളൻമാത്രമല്ല ഭീരു കൂടിയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഒരു വാർത്ത സമ്മേളനം നടത്താൻ മോദി തയാറാണോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കേന്ദ്ര പദ്ധതികളെ തള്ളി

കേന്ദ്ര പദ്ധതികളെ തള്ളി

അടുത്തിടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയെ രാഹുൽ ഗാന്ധി വിമർശിച്ചു. 2 ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്ക് വർഷം 6000 രൂപ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്നതാണ് പദ്ധതി. പദ്ധതി പ്രകാരം ഒരു കർഷകന് ദിവസം വെറും 17 രൂപയാണ് ലഭിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ബജറ്റിൽ‌ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ബിജെപി എംപിമാർ നിർത്താതെ കൈയ്യടിക്കുകയായിരുന്നു. പ്രധാനമന്ത്രി തല്ലുമോയെന്ന് പേടിച്ച് കൈയ്യടിക്കുന്നതുപോലെയായിരുന്നു അതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

മഹാസഖ്യത്തിൽ

മഹാസഖ്യത്തിൽ

ബിജെപിയെ നേരിടാൻ മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യം രൂപികരിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. കോൺഗ്രസും എൻസിപിയും സഖ്യത്തിനായി കൈകോർത്ത് കഴിഞ്ഞു. സഖ്യത്തില ചെറു കക്ഷികളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളാണ് ഇരുപാർ‌ട്ടികളും നടത്തുന്നത്. എല്ലാവർക്കുമായി മഹാസഖ്യത്തിന്റെ വാതിൽ തുറന്ന് കിടക്കുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ബിജെപി- ശിവസേന സഖ്യം

ബിജെപി- ശിവസേന സഖ്യം

80 സീറ്റുള്ള ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്നത് 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ്. ഏറെക്കാലമായി ബിജെപിയോട് ഉടക്കി നിന്നിരുന്ന ശിവസേന വീണ്ടും ബിജെപിയുമായി കൈകോർത്തത് കോൺഗ്രസ്- എൻസിപി സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. 2014ൽ 23 സീറ്റുകൾ ബിജെപിയും 18 സീറ്റുകൾ ശിവസേനയും സ്വന്തമാക്കിയിരുന്നു.

English summary
Rahul Gandhi Promises 500 sq ft Houses for Slum-dwellers in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X