കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ല, മിനിമം വരുമാനം വാഗ്ദാനം ചെയ്ത് രാഹുലിന്റെ പ്രകടന പത്രിക

Google Oneindia Malayalam News

Recommended Video

cmsvideo
വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുൽ | Oneindia Malayalam

ദില്ലി: വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുല്‍ ഗാന്ധി. ഏറെ നേരത്തെ സസ്‌പെന്‍സുകള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ മുതലുള്ള അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം തന്നെ വിരാമമിട്ടും. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ച് വിശദമാക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. മിനിമം വരുമാനമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസം 12000 രൂപ വരുമാനം ഉറപ്പാക്കും. പാവപ്പെട്ട 20 ശതമാനം പേര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രകടനപത്രികയെ കുറിച്ചല്ലാതെ മറ്റൊരു ചോദ്യങ്ങളിലും മറുപടിയില്ലെന്ന് രാഹുല്‍ പറഞ്ഞു.

1

അതേസമയം കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനത്തിനാണ് രാഹുല്‍ ഇത്രയും സസ്‌പെന്‍സ് നിലനിര്‍ത്തിയത്. എന്നാല്‍ വയനാട് സീറ്റിന്റെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് പ്രതീക്ഷിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തുന്ന പ്രഖ്യാപനമായിരുന്നു രാഹുല്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മിനിമം വരുമാനത്തിലൂടെ നീതി ഉറപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ലോകത്തില്‍ ഇത്തരം പദ്ധതികള്‍ ധാരാളമില്ല.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ശതമാനം കുടുംബത്തിന് വര്‍ഷം 72000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. അഞ്ച് കോടി കുടുംബത്തിലെ 25 കോടി ആളുകള്‍ പദ്ധതിയുടെ ഫലം ലഭിക്കും. കുറഞ്ഞ വരുമാനം 12000 രൂപയായിരിക്കും. ഇതിന് താഴെ വരുമാനം ഉള്ളവരെ മുഴുവന്‍ പദ്ധതിയ.ുടെ ഭാഗമാക്കും. സാമ്പത്തികമായ കൈത്താങ്ങാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരോട് അടക്കം നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇത് നടപ്പാക്കിയത്.

വിപ്ലവകരമായ പദ്ധതിയാണ് ഇതെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. പലരുടെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ ഉയര്‍ന്ന് വരേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു.

English summary
rahul gandhi promise minimum income gurarantee no announcement on wayanad seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X