Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ

ദില്ലി: പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിക്ക് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം. പുതിയ സംരംഭം തുടങ്ങുന്നവർക്ക് ആദ്യ മൂന്ന് വർഷത്തിൽ പ്രത്യേക അനുമതികളുടെ ആവശ്യം ഉണ്ടാകില്ല.

ബാങ്ക് ലോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ട്-അപ്പ് സംരംഭങ്ങൾക്ക് ഏർപ്പെടുത്തുന്ന എയ്ഞ്ചൽ ടാക്സ് എടുത്തുകളയുമെന്നും രാഹുൽ വാദ്ഗാനം ചെയ്യുന്നു.

പുതിയ സംരംഭകർ പുതിയതായി എത്ര തൊഴിൽ സൃഷ്ടിക്കുന്നുവോ അതിനനുസരിച്ച് നികുതി ഇളവുകൾ ലഭ്യമാക്കും. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രഖ്യാപനം.

rahul gandhi

യുവാക്കളെ പുതിയ സംരംഭം തുടങ്ങാനും രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നോ എന്ന് ചോദിച്ചാണ് രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത്. നിങ്ങൾക്കായി എന്റെ പക്കെലാരു പ്ലാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പുതിയ വാഗ്ദാനങ്ങൾ നൽകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുക രാജ്യത്തെ വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ ആയിരുക്കുമെന്ന് നിരവധി അഭിപ്രായ സർവേ ഫലങ്ങൾ പ്രവചിച്ചിരുന്നു. 45 വർഷത്തിനിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് 2017-1028 വർഷത്തിലുണ്ടായതെന്ന് നാഷണൽ സാപിൾ സർവേ ഓഫീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+