കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ

Google Oneindia Malayalam News

ദില്ലി: പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിക്ക് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം. പുതിയ സംരംഭം തുടങ്ങുന്നവർക്ക് ആദ്യ മൂന്ന് വർഷത്തിൽ പ്രത്യേക അനുമതികളുടെ ആവശ്യം ഉണ്ടാകില്ല.

ബാങ്ക് ലോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ട്-അപ്പ് സംരംഭങ്ങൾക്ക് ഏർപ്പെടുത്തുന്ന എയ്ഞ്ചൽ ടാക്സ് എടുത്തുകളയുമെന്നും രാഹുൽ വാദ്ഗാനം ചെയ്യുന്നു.

പുതിയ സംരംഭകർ പുതിയതായി എത്ര തൊഴിൽ സൃഷ്ടിക്കുന്നുവോ അതിനനുസരിച്ച് നികുതി ഇളവുകൾ ലഭ്യമാക്കും. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രഖ്യാപനം.

rahul gandhi

യുവാക്കളെ പുതിയ സംരംഭം തുടങ്ങാനും രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നോ എന്ന് ചോദിച്ചാണ് രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത്. നിങ്ങൾക്കായി എന്റെ പക്കെലാരു പ്ലാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പുതിയ വാഗ്ദാനങ്ങൾ നൽകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുക രാജ്യത്തെ വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ ആയിരുക്കുമെന്ന് നിരവധി അഭിപ്രായ സർവേ ഫലങ്ങൾ പ്രവചിച്ചിരുന്നു. 45 വർഷത്തിനിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് 2017-1028 വർഷത്തിലുണ്ടായതെന്ന് നാഷണൽ സാപിൾ സർവേ ഓഫീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്; ബിജെപിയെ കടന്നാക്രമിച്ച് മന്ത്രിഅന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്; ബിജെപിയെ കടന്നാക്രമിച്ച് മന്ത്രി

English summary
Congress president Rahul Gandhi on Thursday said new ventures will not require any regulatory permissions for three years and will get easy access to bank credit if his party is voted to power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X