ഗുജറാത്തില്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ല; ജയിച്ചതുപോലെ തന്നെ... ഇതാണത്രെ കാരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി ആറാം തവണയും അധികാരത്തിലെത്തുകയാണ്. എന്നാല്‍ കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം ആണ് കോണ്‍ഗ്രസ് ഇത്തവണ കാഴ്ചവച്ചത്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ തോല്‍വിയെ ഒരു വിജയമായി കാണാന്‍ ആണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ് ലോട്ട് പറയുന്നതും അങ്ങനെ തന്നെ.

രാഹുല്‍ ഗാന്ധി ആയിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിച്ചത്. രാഹുലിന്റെ പ്രചാരണത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം ഉജ്ജ്വലമായിരുന്നു എന്നാണ് അശോക് ഗെഹ് ലോട്ട് പറയുന്നത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ചുമതലയും അശോക് ഗെഹ് ലോട്ടിന് തന്നെ ആയിരുന്നു.
വോട്ടെടുപ്പിന്റെ ഫലം എന്തായാലും രാജ്യം ഇതിനെ കോണ്‍ഗ്രസ്സിന്റെ വിജയമായിട്ട് മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വ്യത്യസ്തമായ പ്രചാരണ രീതി സ്വീകരിക്കപ്പെട്ടു എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ബിജെപിയുടെ പ്രചാരണ രീതിയെ വിമര്‍ശിക്കുന്നും ഉണ്ട് ഗെഹ് ലോട്ട്. മന്‍മോഹന്‍ സിങ്ങിനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ അത്രയും മോശമായ പരാമര്‍ശങ്ങളാണ് മോദി നടത്തിയത് എന്നാണ് ആക്ഷേപം. എന്നാല്‍ ഇതിന് അത്തരത്തിലുള്ള മറുപടി തിരിച്ചുനല്‍കുന്നതല്ല കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം എന്നും ഗെഹ് ലോട്ട് പറഞ്ഞു.












Click it and Unblock the Notifications