കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: കുടിയേറ്റ തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന് റെയില്‍വെ പണം ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. നിര്‍ധനരായ തൊഴിലാളികളുടെ യാത്രാ കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും.

Recommended Video

cmsvideo
രാഹുലിന്റെ ചോദ്യങ്ങളില്‍ വെട്ടിലായി മോദി | Oneindia Malayalam

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് കോടികള്‍ ചെലവഴിച്ച മോദി സര്‍ക്കാരിന് പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെലവിടാന്‍ പണമില്ലേ എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. തൊട്ടുപിന്നാലെ പുതിയ ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 151 കോടി രൂപ സംഭാവന ചെയ്ത റെയില്‍വെയുടെ നടപടിയെ ആണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രത്യേക ട്രെയിന്‍ സര്‍വീസ്

പ്രത്യേക ട്രെയിന്‍ സര്‍വീസ്

കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുകയാണ് കേന്ദ്രം. യാത്രാ ടിക്കറ്റ് തൊഴിലാളികളില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ കേന്ദ്രം വെട്ടിലായി.

രാഹുല്‍ ഗാന്ധി ചോദിക്കുന്നത്...

രാഹുല്‍ ഗാന്ധി ചോദിക്കുന്നത്...

റെയില്‍വെ മന്ത്രാലയം പിഎം കെയറിലേക്ക് സംഭാവന ചെയ്ത 151 കോടി രൂപ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. പിഎം കെയറിലേക്ക് കോടികള്‍ നല്‍കിയ റെയില്‍വെ മന്ത്രാലയത്തിന് പ്രതിസന്ധി ഘട്ടത്തില്‍ സാധാരണക്കാരില്‍ നിന്ന് പണം വാങ്ങാന്‍ എങ്ങനെ തോന്നുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന്റെ പൊരുള്‍.

ഒരു കൈ കൊണ്ട്

ഒരു കൈ കൊണ്ട്

ഒരു കൈ കൊണ്ട് റെയില്‍വെ 151 കോടി രൂപ സംഭാവന ചെയ്യുന്നു. മറുകൈ കൊണ്ട് പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നു. ദയവ് ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി റെയില്‍വെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ റെയില്‍വെ പറയുന്നത് മറ്റൊന്നാണ്.

റെയില്‍വെ പറയുന്നത്

റെയില്‍വെ പറയുന്നത്

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നാണ് തങ്ങള്‍ പണം വാങ്ങുന്നതെന്ന് റെയില്‍വെ പറയുന്നു. ആകെ 15 ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂ എന്നും റെയില്‍വെ വാദിക്കുന്നു. തൊഴിലാളികള്‍ക്ക് ടിക്കറ്റ് റെയില്‍വെ നല്‍കുന്നില്ല. സംസ്ഥാനങ്ങളുടെ പട്ടിക പ്രകാരമാണ് യാത്രക്കാരെ നിശ്ചയിക്കുന്നതെന്നും മന്ത്രാലയത്തില ഉദ്യോഗസ്ഥര്‍ പറയുന്നു.

 സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചു

സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചു

ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് റെയില്‍വെ മന്ത്രാലയം. നിര്‍ബന്ധമായും പണം ഈടാക്കണമെന്നും റെയില്‍വെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

90 ശതമാനം യാത്രക്കാരുണ്ടെങ്കില്‍ മാത്രം

90 ശതമാനം യാത്രക്കാരുണ്ടെങ്കില്‍ മാത്രം

90 ശതമാനം യാത്രക്കാരുണ്ടെങ്കില്‍ മാത്രമേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തൂ എന്ന് റെയില്‍വെ പറയുന്നു. തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് എങ്ങനെ പണം ചോദിക്കാന്‍ തോന്നുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും ചോദ്യം. പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്രം പുതിയ പ്രഖ്യാപനം നടത്തിയേക്കും.

തിങ്കളാഴ്ച രാവിലെ

തിങ്കളാഴ്ച രാവിലെ

തിങ്കളാഴ്ച രാവിലെയാണ് സോണിയ ഗാന്ധി പുതിയ പ്രസ്താവന ഇറക്കിയത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നാണ് പ്രഖ്യാപനം. എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ യാത്ര സുരക്ഷിതമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രം അവഗണിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി.

ഇന്ത്യ ഇത്രമേല്‍ വലിയ ദുരന്തം

ഇന്ത്യ ഇത്രമേല്‍ വലിയ ദുരന്തം

വിഭജനത്തിന് ശേഷം ഇന്ത്യ ഇത്രമേല്‍ വലിയ ദുരന്തം നേരിടുന്നത് ആദ്യമാണെന്ന് സോണിയ ഗാന്ധി പറയുന്നു. പല തൊഴിലാളികളും നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് നാട്ടിലേക്ക് മടങ്ങുന്ന ദുരവസ്ഥയുണ്ടായി. ട്രംപിന്റെ സന്ദര്‍ശനത്തിന് അഹമ്മദാബാദിലെ പരിപാടിക്ക് മാത്രം 100 കോടി രൂപ ചെലവഴിച്ച കാര്യവും സോണിയ ഗാന്ധി സൂചിപ്പിച്ചു.

വിമര്‍ശനവുമായി അഖിലേഷ്

വിമര്‍ശനവുമായി അഖിലേഷ്

സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നു. കുടിയേറ്റ തൊഴിലാളികളെ തിരിച്ച് യുപിയിലെത്തിക്കുന്നതിന് പണം വാങ്ങുന്നതിനെയാണ് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രത്യേകം ആലോചിക്കണമെന്നും അഖിലേഷ് പറഞ്ഞു.

എവിടെ കോടികള്‍

എവിടെ കോടികള്‍

സമൂഹത്തിലെ പാവപ്പെട്ടവരാണ് കുടിയേറ്റ തൊഴിലാളികള്‍. ഇവരെ തിരിച്ചെത്തിക്കുന്നതിന് പണം ഈടാക്കുന്നത് ഉചിതമാണോ എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആലോചിക്കണം. കോടികള്‍ പിരിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയേര്‍സ് ഫണ്ട് എവിടെ എന്നും അഖിലേഷ് ചോദിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരേയാണ് അഖിലേഷിന്റെ കടന്നാക്രമണം.

വിമാനങ്ങള്‍ വഴി പൂക്കള്‍

വിമാനങ്ങള്‍ വഴി പൂക്കള്‍

വിമാനങ്ങള്‍ വഴി പൂക്കള്‍ വിതറിയിട്ട് എന്ത് കാര്യം. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ദുര്‍വിനിയോഗം പതിവ് വാര്‍ത്തയായി മാറിയിരിക്കുകയാണ്. സമ്മര്‍ദ്ദം ചെലുത്തിയും അഭ്യര്‍ഥന നടത്തിയും പിഎം കെയറിലേക്ക് പണം സ്വരൂപിച്ചിരുന്നില്ലേ. ആരോഗ്യ സേതു ആപ്പില്‍ നിന്നും 100 രൂപ ഈടാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ടെന്ന് അഖിലേഷ് പറഞ്ഞു.

ഞെട്ടിച്ച് പാകിസ്താന്‍; പെട്രോള്‍ വില 15 രൂപ കുറച്ചു, ഡീസലിന് 27 രൂപയും, എന്തുകൊണ്ട് ഇന്ത്യ...ഞെട്ടിച്ച് പാകിസ്താന്‍; പെട്രോള്‍ വില 15 രൂപ കുറച്ചു, ഡീസലിന് 27 രൂപയും, എന്തുകൊണ്ട് ഇന്ത്യ...

English summary
Rahul Gandhi questioned Railway over transferring Rs 151 crore to PM Cares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X