കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവീന്ദർ സിംഗിന്റെ അറസ്റ്റ്; കേന്ദ്രത്തിനെതിരെ നാല് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
Rahul Gandhi Questions PM Modi's Silence | Oneindia Malayalam

ദില്ലി: കശ്മീരിൽ ഡിവൈഎസ്പി ദേവീന്ദർ സിംഗ് തീവ്രവാദികളോടൊപ്പം പിടിയിലായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും അമിത് ഷായും മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി. ആ വിഷയത്തിൽ നാല് ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി സര്‍ക്കാരിനെതിരെ ശിവസേനജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി സര്‍ക്കാരിനെതിരെ ശിവസേന

1. എന്തുകൊണ്ടാണ് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ സംഭവത്തിൽ മൗനം പാലിക്കുന്നത്.

2. പുൽവാമ ആക്രമണത്തിൽ ദേവീന്ദർ സിംഗിന്റെ പങ്ക് എന്താണ്?
3 എത്രത്തോളം മറ്റു തീവ്രവാദികൾക്ക് രവീന്ദർ സിംഗ് സഹായം ചെയ്ത് നൽകിയിട്ടുണ്ട്.?
4. ആരാണ് ദേവീന്ദർ സിംഗിനെ സംരക്ഷിക്കുന്നത്? എന്തിന്?

rahul

ഈ നാല് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നത്. ഇയാളുടെ വിചാരണ ആറു മാസത്തിനുള്ളിൽ അതിവേഗ കോടതിയിൽ പൂർത്തിയാക്കണമെന്നും കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ രാജ്യദ്രോഹക്കുറ്റത്തിന് ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് ഈ വിഷയമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് 2 ഹിസ്ബുൾ ഹിജാബുദ്ദീൻ ഭീകരർക്കൊപ്പം ഡിവൈഎസ്പിയായിരുന്ന ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത്. ദില്ലിയിലേക്കുള്ള യാത്രമധ്യേയാണ് ഇവർ പിടിയിലാകുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തീവ്രവാദികൾ റിപ്പബ്പിക് ദിനത്തിൽ ഭീകരാക്രമണം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദേവീന്ദർ സിംഗിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ സൈനിക ആസ്ഥാനത്തിന്റെ മാപ്പും മറ്റു രേഖകളും കണക്കിൽപ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

English summary
Rahul Gandhi questions central government on Davinder Singh's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X