കോണ്‍ഗ്രസ്സിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിപക്ഷം; മോദി ഇന്നുവരെ കാണാത്ത പ്രതിഷേധം, പാഠം പഠിപ്പിക്കും
Recommended Video

ദില്ലി: ഇന്ധനവിലവര്‍ധനവില്‍ പ്രതേഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ധി പുരോഗമിക്കുന്നു. രാവിലെ 9 മണിമുതല്‍ 3 മണിവരെയാണ് ഭാരത് ബന്ദ്. അതേ സമയം കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണിക്ക് തന്നെ തുടങ്ങി.
കാളവണ്ടിയും സ്കൂട്ടറുകള് തള്ളിയുമാണ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. ഭാരത് ബന്ദ് കേന്ദ്രസര്‍ക്കാറിനെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വിളക്കിച്ചേര്‍ക്കുന്നതിനുള്ള അവസരമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വിജയം.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പ്രക്ഷോഭം
രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചത് കോണ്‍ഗ്രസ്സിന് വലിയ നേട്ടമായി. മഹാരാഷ്ട്രയില്‍ പലയിടത്തും കടകള്‍ അടപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയത് കോണ്‍ഗ്രസ് സഖ്യ കക്ഷിയല്ലാത എംഎന്‍എസ് ആണെന്നത് ശ്രദ്ധേയമാണ്.

20 പാര്‍ട്ടികളുടെ പ്രതിഷേധ ധര്‍ണ്ണ
പ്രക്ഷോഭങ്ങളുടെ ഭാഗമായി ദില്ലിയിലെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള 20 പാര്‍ട്ടികളുടെ പ്രതിഷേധ ധര്‍ണ്ണയും നടക്കുന്നുണ്ട്. ഒമ്പത് മണിമുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ്ണ.

ബിജെപിയെ പാഠം പടിപ്പിക്കും
കേന്ദ്രസര്‍ക്കാറിനെതിരേയും നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ബിജെപിയെ പാഠം പടിപ്പിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരുടുമെന്ന് അദ്ദേഹം ധര്‍ണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

വില വര്‍ധനവിനെക്കുറിച്ച് മൗനം
ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ബിജെപി മൗനം പാലിക്കുകയാണ്, വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബിജെപി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ആരോപണം
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധന വില റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു. ഇപ്പോഴും അത് തുടരുകയാണ്. അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടകത്തില്‍
തൃണമൂല്‍ കോണ്‍ഗ്രസ്സും ബിഎസ്പിയും ബന്ദില്‍ നിന്ന് വിട്ടുനിന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെല്ലാം ബന്ദ് ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ഇന്നലെ തന്നെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ ഹര്‍ത്താല്‍
കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണിക്ക് തന്നെ തുടങ്ങി. ഹാര്‍ത്താല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്നലെ പുലര്‍ച്ചയോടെ മലപ്പുറത്തും തിരുവനന്തപുരത്തും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
ട്രെയിന്‍ സര്‍വ്വിസ്
ബീഹാറില്‍ ബന്ദ് അനുകൂലികള്‍ രാവിലെ ട്രെയിന്‍ സര്‍വ്വിസ് തടസ്സപ്പെടുത്തി. മിക്ക ദേശീയപാതകളിലേയും ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്. ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
|
ട്വീറ്റ്
പ്രതിഷേധത്തില്‍ അണിനിരക്കുന്ന മുതിര്‍ന്ന നേതാക്കള്‍
|
ട്വീറ്റ്
പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന സീതാറാം യെച്ചൂരി
|
ട്വീറ്റ്
പ്രതിഷേധ പരിപാടികള്‍
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications