കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി നിശബ്ദനല്ല; വയനാടിന് വേണ്ടി ആഞ്ഞടിച്ച് ലോക്‌സഭയില്‍... തിരിച്ചടിച്ച് രാജ്‌നാഥ് സിങ്

Google Oneindia Malayalam News

Recommended Video

cmsvideo
ലോക്‌സഭയില്‍ വയനാടിന് വേണ്ടി ആഞ്ഞടിച്ചു രാഹുല്‍ | #RahulGandhi | Oneindia Malayalam

ദില്ലി: കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിന് ശേഷം രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമല്ലെന്ന് ഒരു ആരോപണം ഉണ്ട്. അതിനിടെ കേരളത്തില്‍ വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് രാഹുലിനെ ക്ഷണിച്ചത് ട്രോളുകള്‍ക്കും വഴിയൊരുക്കി. എന്തായാലും ആ പരിപാടിക്ക് രാഹുല്‍ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.

അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്

രാഹുല്‍ പാര്‍ലമെന്റില്‍ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ലെന്ന് എന്തായാലും ഇനി ആര്‍ക്കും പറയാന്‍ പറ്റില്ല. കേരളത്തിലെ കര്‍ഷക ആത്മഹത്യയില്‍ അദ്ദേഹം ആഞ്ഞടിക്കുകയായിരുന്നു.

രാഹുല്‍ ഉന്നയിച്ച വിഷയത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി.

ഭീകരാവസ്ഥ

ഭീകരാവസ്ഥ

രാജ്യത്തെ കര്‍ഷകര്‍ ഭീകരമായ ഒരു അവസ്ഥയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇക്കാര്യം വേദനയോടെയാണ് താന്‍ സഭയെ അറിയിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

നാണംകെട്ട ഇരട്ടത്താപ്പ്

നാണംകെട്ട ഇരട്ടത്താപ്പ്

ധനികരായ വ്യാപാരികള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കര്‍ഷകരെ സഹായിക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്തിനാണ് ഈ നാണംകെട്ട ഇരട്ടത്താപ്പ്? പണക്കാരെ അപേക്ഷിച്ച് കര്‍ഷകര്‍ മോശക്കാരാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ചിന്തിക്കുന്നത്? രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ ആയിരുന്നു.

കേരള സര്‍ക്കാരിന് പിന്തുണ

കേരള സര്‍ക്കാരിന് പിന്തുണ

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അടിയന്തിരമായി പരിഗണിക്കാന്‍ റിസര്‍വ്വ് ബാങ്കിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടണം എന്നും രാഹുല്‍ പറഞ്ഞു. വായ്പാ തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തരുത് എന്നും രാഹുല്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ ഭരിച്ചവര്‍

പതിറ്റാണ്ടുകള്‍ ഭരിച്ചവര്‍

കാര്‍ഷിക പ്രതിസന്ധി അടുത്ത നാളുകളില്‍ തുടങ്ങിയതല്ലെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഭരിക്കുന്ന കാലം മുതലേ അതുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. കിസാന്‍ മന്‍ ധന്‍ യോജന ഉപയോഗപ്പെടുത്തി കര്‍ഷകരുടെ വരുമാനം ഇപ്പോള്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ആദ്യ ഇടപെടല്‍

രാഹുലിന്റെ ആദ്യ ഇടപെടല്‍

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസ്താവനയായിരുന്നു ഇന്ന് കണ്ടത്. അത് കേരളത്തേയും വയനാടിനേയും സംബന്ധിക്കുന്നതായിരുന്നു എന്നതില്‍ വയനാട്ടുകാര്‍ക്ക് ആശ്വസിക്കാം. ട്വിറ്റര്‍ ബയോയില്‍ ഇപ്പോള്‍ 'കോണ്‍ഗ്രസ് എംപി' എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുള്ളത്.

English summary
Rahul Gandhi raises farmer suicide issue of Wayanad in Lok Sabha, Rajnath Singh's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X