കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യവും, സത്യസന്ധതയും, കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു.... ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങളിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനാധിപത്യവും, സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരായപ്പെടുകയും സർക്കാർ താഴെ വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

ആദ്യ ദിവസം മുതൽ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ അകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിക്ഷിപ്ത താൽപര്യക്കാർ ലക്ഷ്യം വെച്ചിരുന്നു. അധികാരത്തിലേക്കുള്ള അവരുടെ യാത്രയിൽ സഖ്യം ഭീഷണിയാകുമെന്ന് അവർ കരുതി. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചിരിക്കുന്നു. ജനാധിപത്യവും, സത്യസന്ധതയും, കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

rahul

കർണാടക വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഒരിക്കൽ ബിജെപിക്ക് മനസിലാകും എല്ലാം വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെന്ന്, എല്ലാവരുടെയും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന്, എല്ലാ കള്ളങ്ങളും ഒരിക്കൽ പുറത്ത് വരുമെന്ന് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

16 വിമത എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് 14 മാസം നീണ്ട കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ പ്രതിസന്ധിയിലാകുന്നത്. യാതൊരു വിധ അനുനയനീക്കങ്ങൾക്കും അവസരം നൽകാതെയയിരുന്നു വിമത എംഎൽഎമാരുടെ നീക്കം. ബിജെപി കള്ളപ്പണം ഒഴുക്കി എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയെന്നാണ് കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ആരോപിക്കുന്നത്. 99 അംഗങ്ങൾ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ വിശ്വാസ പ്രമേയത്തെ എതിർക്കുകയായിരുന്നു.

English summary
Rahul Gandhi reaction after Kumaraswamy government lost trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X