കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ അനീതിക്ക് എതിരെയാണ് പോരാട്ടം, കർഷകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക ദമ്പതികളെ പോലീസ് മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തു എന്നാരോപിച്ച് പോലീസ് മര്‍ദ്ദനം. തുടര്‍ന്ന് ദമ്പതികള്‍ മക്കള്‍ക്ക് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ വലിയ പ്രതിഷേധം ഉയരുകയാണ്.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ പോലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇത്തരം മാനസിക നിലയ്ക്കും അനീതിക്കും എതിരെയാണ് നമ്മുടെ പോരാട്ടം എന്നും രാഹുല്‍ ഗാന്ധി വീഡിയോയ്ക്ക് ഒപ്പം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വന്‍ സ്വാധീനമുളള പ്രദേശമാണ് ഗുണ.

rg

നേരത്തെ സിന്ധ്യ ഗുണയില്‍ നിന്നുളള എംപി ആയിരുന്നു. കര്‍ഷക ദമ്പതികളെ മര്‍ദ്ദിച്ചതില്‍ പോലീസിനും ബിജെപി സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. റാം കുമാര്‍ അഹിര്‍വാര്‍, ഭാര്യ സാവിത്രി ദേവി എന്നിവരാണ് പോലീസ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ കൃഷി വിളകള്‍ പോലീസുകാര്‍ പറിച്ചെടുത്ത് നശിപ്പിച്ചു. ഇതിനെ എതിര്‍ത്തതോടെയാണ് ദമ്പതികളെ മര്‍ദ്ദിച്ചത്.

സച്ചിൻ പൈലറ്റിന് തിരിച്ചടി, പൈലറ്റ് ക്യാംപിൽ അല്ലെന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാര്‍!സച്ചിൻ പൈലറ്റിന് തിരിച്ചടി, പൈലറ്റ് ക്യാംപിൽ അല്ലെന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാര്‍!

വര്‍ഷങ്ങളായി ഈ ഭൂമിയില്‍ ഇവര്‍ കൃഷി ചെയ്ത് വരികയായിരുന്നു. വിളവെടുക്കാനായ കൃഷിയാണ് പോലീസുകാര്‍ നശിപ്പിച്ച് കളഞ്ഞത്. സര്‍ക്കാര്‍ ഭൂമി കോളേജ് നിര്‍മ്മാണത്തിന് വിട്ട് കൊടുത്തിരുന്നു. തുടര്‍ന്നാണ് ഇവിടെ താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത്. തുടര്‍ന്ന് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് കീടനാശിനി കഴിച്ച് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റിനേയും എസ്പിയേയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

രാജസ്ഥാനില്‍ വൻ ട്വിസ്റ്റ്! ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ എംഎല്‍എമാരോട് വസുന്ധര രാജെ? ഞെട്ടി ബിജെപി!രാജസ്ഥാനില്‍ വൻ ട്വിസ്റ്റ്! ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ എംഎല്‍എമാരോട് വസുന്ധര രാജെ? ഞെട്ടി ബിജെപി!

 രാജസ്ഥാനിൽ കെസി വേണുഗോപാലിന്റെ വാർ റൂം! ഗെഹ്ലോട്ടിനേയും പൈലറ്റിനേയും മെരുക്കുക ദൗത്യം! രാജസ്ഥാനിൽ കെസി വേണുഗോപാലിന്റെ വാർ റൂം! ഗെഹ്ലോട്ടിനേയും പൈലറ്റിനേയും മെരുക്കുക ദൗത്യം!

അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളോ? അറ്റാഷെ ഇന്ത്യ വിട്ടതിൽ ചോദ്യമുയർത്തി രാജേഷ്!അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളോ? അറ്റാഷെ ഇന്ത്യ വിട്ടതിൽ ചോദ്യമുയർത്തി രാജേഷ്!

രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ അപ്രതീക്ഷിത നീക്കം, പൈലറ്റും കോണ്‍ഗ്രസ് എംഎല്‍എമാരും കോടതിയില്‍!രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ അപ്രതീക്ഷിത നീക്കം, പൈലറ്റും കോണ്‍ഗ്രസ് എംഎല്‍എമാരും കോടതിയില്‍!

കേസ് പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നു, മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് സുരേന്ദ്രൻകേസ് പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നു, മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് സുരേന്ദ്രൻ

English summary
Rahul Gandhi reacts to farmers being beaten up by Police in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X