പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: പാര്‍ട്ടി എംപിമാര്‍ താന്‍ പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ടാല്‍ ആ ഉത്തരവാദിത്തം സന്തോഷപൂര്‍വ്വം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആജ് തക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് മുമ്പും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിന് മുന്പ് പ്രചാരണത്തിനിടയിലും പ്രധാനമന്ത്രിയാവാനുള്ള സന്നദ്ധത രാഹുല്‍ പലതവണ പരോക്ഷമായി അറിയിച്ചിട്ടുണ്ട്.അഭിമുഖത്തിലുടനീളം മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മോദിയുടെ വികസനം ചില വ്യവാസായ പ്രമുഖര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും സാധാരണക്കാര്‍ക്ക് ഒരു പ്രയോദനവും ഇല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനി ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവപരെ സഹായിക്കുകാിരുന്നു മോദിയെന്ന് പരോഷമായ രാഹുല്‍ പറഞ്ഞു.
മോദി കാരണം പല വ്യാവസായിക പ്രമുഖരുടേയും വരുമാനം 3,000 കോടില്‍ നിന്ന് 40,000 കോടി വരെ എത്തിയെന്നും രാഹുല്‍. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ സേവിയ്‌ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കരുതുമെന്നും രാഹുല്‍ ഗാന്ധി.മോദിയുടെ പ്രചാരണത്തെയും വികസനമാതൃകകളെയും അഭിമുഖത്തിലുടനീളം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.












Click it and Unblock the Notifications