കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ നിർണായക പ്രഖ്യാപനം ഉടൻ? ആവശ്യം സോണിയ അംഗീകരിച്ചു?കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നടന്നത്!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ ഗാന്ധി പടിയിറങ്ങിയത്. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ ഗാന്ധി അപ്രത്യക്ഷനായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് പുതിയൊരു രാഹുൽ ഗാന്ധിയെയാണ് ഏവരും കണ്ടത്. ഏറ്റവും ഒടുവിൽ ചൈനീസ് കടന്നുകയറ്റത്തിൽ ഉൾപ്പെടെ സർക്കാരിനേയും പ്രധനമന്ത്രിയേയും മുൾമുനയിൽ നിർത്തുകയാണ് രാഹുൽ എന്ന നേതാവ്.

ഇത് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ രണ്ടാം വരവിന്റെ സൂചനയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്. ചൊവ്വാഴ്ച കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ചില സുപ്രധാന കാര്യങ്ങൾ ഇത് സംബന്ധിച്ച് നടന്നു. വിശദാംശങ്ങൾ ഇങ്ങനെ

പടിയിറങ്ങി

പടിയിറങ്ങി

കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് പാർട്ടിയുടെ പടിയിറങ്ങിയ രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കാൻ മുതിർന്ന നേതാക്കൾ ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇനി ഒരു സാധാരണ പ്രവർത്തകനായി മാത്രമേ തുടരുകയുള്ളൂവെന്നായിരുന്നു അദ്ദേഹം പല ഘട്ടങ്ങളിലായി ആവർത്തിച്ചത്. രാജ്യത്ത് പ്രതിപക്ഷ ഇടപെടലുകൾ ആവശ്യമായ സന്ദർഭങ്ങളിൽ എല്ലാം രാഹുൽ മൗനത്തിലായിരുന്നു.

ശക്തമായ ഇടപെടൽ

ശക്തമായ ഇടപെടൽ

എന്നാൽ കൊവിഡ് കാലത്ത് രാഹുലിന്റെ ഇടപെടൽ അദ്ദേഹത്തിന്റെ ശക്തമായ സൂചനയായി വിലയിരുത്തപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അധ്യക്ഷനാകാൻ ഇല്ലെന്ന് തന്നെയായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ ചൊവ്വാഴ്ച നടന്ന കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി യോഗത്തിൽ ഈ നേതാക്കളുടെ ആവശ്യം തള്ളിക്കളയാൻ രാഹുൽ തയ്യാറായില്ല.

അതിർത്തി വിഷയം

അതിർത്തി വിഷയം

ഇന്ത്യ-ചൈന അതിർത്തി വിഷയം, കൊവിഡ് പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി എന്നിവ ചർച്ച ചെയ്യുന്നതിനായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ചേർ‍ന്നത്. എ്ന്നാൽ യോഗത്തിലെ പ്രധാന അജണ്ട അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിനെ കുറിച്ചായിരുന്നു.

താഴെതട്ടിൽ

താഴെതട്ടിൽ

കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധി സുപ്രധാന വിഷയങ്ങൾ ഉയർത്തി സജീവമാണെങ്കിലും താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാവ് വേണമെന്ന ആവശ്യം നേതാക്കൾ ഉയർത്തി. അതിന് രാഹുൽ ഗാന്ധി തന്നെയാണ് അനുയോജ്യനായ നേതാവെന്നും നിരവധി പേർ അഭിപ്രായം ഉയർത്തിയതായി യോഗത്തിൽ പങ്കെടുത്ത നേതാവ് ദി പ്രിന്റിനോട് പറഞ്ഞു.

പങ്കെടുത്തത് ഇവർ

പങ്കെടുത്തത് ഇവർ

മുതിർന്ന നേതാക്കൾ ഉയർപ്പെടെയുള്ളവർ യോഗത്തിൽ ഈ ആവശ്യം ഉയർക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പി ചിദംബരം, അമരീന്ദർ സിംഗ്, അശോക് ഗെഹ്ലോട്ട്, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശോക് ഗെഹ്ലോട്ടായിരുന്നു ആദ്യം കമ്മിറ്റയിൽ രാഹുലിന്റെ മടങ്ങിവരവിനെ കുറിച്ചുള്ള ആവശ്യം ഉയർത്തിയത്. തുടർന്ന് മറ്റുള്ള നേതാക്കൾ ഇക്കാര്യം ഏറ്റുപിടിച്ചു. നേതാക്കളുടെ ആവശ്യത്തോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Recommended Video

cmsvideo
'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam
തെറ്റായ നയം

തെറ്റായ നയം

നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ താൻ ഇനിയും ശബ്ദം ഉയർത്തും. ഇതുവരെ ചെയ്ത് കൊണ്ടിരുന്നത് എന്തായിരുന്നോ അത് തന്നെ താൻ തുടർന്ന് കൊണ്ടിരിക്കും. മറ്റുള്ള എല്ലാവിഷയങ്ങളും നിങ്ങൾ എല്ലാവരും ചേർന്ന് ഏറ്റെടുത്ത് നടത്തണം, നേതാവ് പ്രിന്റിനോട് പ്രതികരിച്ചു.

നിരാകരിച്ചില്ലെന്ന്

നിരാകരിച്ചില്ലെന്ന്

അതേസമയം പാര്‍ട്ടി അദ്ധ്യക്ഷ പദം ഇനിയും ഏറ്റെടുക്കുക എന്ന ആശയത്തെ അദ്ദേഹം നിരാകരിച്ചില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.അതേസമയം യോഗത്തിൽ മോദിയ്ക്കെതിരെയുള്ള കടന്നാക്രമണത്തെ ചില നേതാക്കൾ ചോദ്യം ചെയ്തു.

വിമർശനം ഉയർന്നു

വിമർശനം ഉയർന്നു

പ്രധാനന്ത്രി നരേന്ദ്ര മോദിയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല മറിച്ച് കേന്ദ്രസർക്കാരിനെതിരെയാണ് കോൺഗ്രസ് വിമർശനങ്ങൾ ഉയർത്തേണ്ടതെന്ന് ചിലർ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ബിജെപി ഗവർണമെന്റ് എന്നൊന്നില്ല കേന്ദ്രം ഭരിക്കുന്നത് മോദി സർക്കാരാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

പ്രിയങ്കയും

പ്രിയങ്കയും

നേതാക്കളുടെ ഇത്തരം പ്രതികരണത്തിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാഹുൽ മാത്രമാണ് ശബ്ദമുയർത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ നേരത്തേ സന്നദ്ധ അറിയിച്ചിരുന്നെങ്കിലും ചില മുതിർന്ന നേതാക്കളുടെ ഇടപെടലാണ് ഇതിന് തടസമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

പൂർണ സ്വാതന്ത്ര്യം

പൂർണ സ്വാതന്ത്ര്യം

പാർട്ടിയിൽ ഇടപെടാൻ തനിക്ക് പൂർണ സ്വാതന്ത്ര്യം വേണമെന്നാണ് രാഹുലിന്റെ ആവശ്യം. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പാർട്ടിയിലെ സോണിയ ബ്രിഗേഡ് ആയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. എന്നാൽ മുതിർന് നേതാക്കളെ മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനം ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് സോണിയ.

ബിജെപിയേയും തൃണമൂലിനെയും പൂട്ടണം; പുതിയ നീക്കവുമായി കോൺഗ്രസ്!! സോണിയയെ അറിയിച്ചു<br />ബിജെപിയേയും തൃണമൂലിനെയും പൂട്ടണം; പുതിയ നീക്കവുമായി കോൺഗ്രസ്!! സോണിയയെ അറിയിച്ചു

സൈക്കോളജിസ്റ്റ് ആയ എന്റെ അമ്മ മനസ്സിൽ ആ കുഞ്ഞാണ്; രഹ്ന ഫാത്തിമയുടെ വീഡിയോയിൽ കല പറയുന്നുസൈക്കോളജിസ്റ്റ് ആയ എന്റെ അമ്മ മനസ്സിൽ ആ കുഞ്ഞാണ്; രഹ്ന ഫാത്തിമയുടെ വീഡിയോയിൽ കല പറയുന്നു

കോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകികോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകി

English summary
Rahul Gandhi ready to become congress chief again? says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X