കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ കാലത്തെ രാഹുല്‍ ഗാന്ധിയല്ല ഇപ്പോള്‍. അദ്ദേഹം അടിമുടി മാറിയിരിക്കുന്നു. ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പ്രധാന ഉത്തരവാദിത്തങ്ങളില്ല. അതുകൊണ്ടുതന്നെ സഭയില്‍ കൂടുതല്‍ ഇടപെടാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നു. കഴിഞ്ഞകാല ലോക്‌സഭാ പ്രകടനം പോലെ അല്ല അദ്ദേഹം 17ാം ലോക്‌സഭയില്‍.

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഒരു ചോദ്യം പോലും രാഹുല്‍ ഗാന്ധി ചോദിക്കാത്ത അഞ്ചുവര്‍ഷം ലോക്‌സഭയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ രാഹുല്‍ 10ലധികം ചോദ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. അമേഠിയില്‍ രാഹുലിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹം വയനാട് എംപിയായ ശേഷം നല്‍കുന്നത്....

അഞ്ചും വര്‍ഷം ഒന്നുംമിണ്ടാത്ത രാഹുല്‍

അഞ്ചും വര്‍ഷം ഒന്നുംമിണ്ടാത്ത രാഹുല്‍

16ാം ലോക്‌സഭയിലെ അഞ്ചു വര്‍ഷം ഒരു ചോദ്യം പോലും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നില്ല. അദ്ദേഹം പാര്‍ലമെന്റ് നടപടികളില്‍ ഇടപെടുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഉള്‍പ്പെടെ വഹിച്ചിരുന്ന കാലമായിരുന്നു അത്.

ബിജെപിയുടെ ആയുധം

ബിജെപിയുടെ ആയുധം

ഒരു ചോദ്യം പോലും സഭയില്‍ ഉന്നയിക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അമേഠിയില്‍ പ്രധാന ആയുധമാക്കിയതും ഇതേ വിഷയമായിരുന്നു. നിങ്ങള്‍ക്ക് വേണ്ടി, പൗരന്‍മാര്‍ക്ക് വേണ്ടി ഒരു ചോദ്യം പോലും ചോദിക്കാത്ത രാഹുല്‍ ഇനിയും അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടണമോ എന്നായിരുന്നു ബിജെപിയുടെ പ്രചാരണത്തിലെ പ്രധാന ചോദ്യം.

2004ല്‍ എത്തിയ രാഹുല്‍

2004ല്‍ എത്തിയ രാഹുല്‍

രാഹുല്‍ ഗാന്ധി പാര്‍ലമെന്റംഗമായ ശേഷം ഏറ്റവും മോശം പ്രകടനം കഴിഞ്ഞ ലോക്‌സഭയിലായിരുന്നു. അതുതന്നെയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ അമേഠി പരാജയപ്പെടാനും ഇടയാക്കിയത്. 2004ലാണ് രാഹുല്‍ ഗാന്ധി ആദ്യം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 കളംനിറഞ്ഞ് രാഹുല്‍

കളംനിറഞ്ഞ് രാഹുല്‍

എന്നാല്‍ 17ാം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി കളം നിറയുകയാണ്. ഒട്ടേറെ ചോദ്യങ്ങള്‍ അദ്ദേഹം ഇപ്പോള്‍ തന്നെ ചോദിച്ചുകഴിഞ്ഞു. ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയാണ് രാഹുല്‍. ഈ ആഴ്ച മാത്രം 10 ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

 കേരളവുമായി ബന്ധപ്പെട്ട്...

കേരളവുമായി ബന്ധപ്പെട്ട്...

കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ കൂടുതല്‍ ചോദ്യങ്ങളും എന്ന് എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട ആദിവാസികളുടെ പുനരധിവാസം സംബന്ധിച്ചാണ് ആദിവാസി കാര്യ മന്ത്രാലയത്തോട് അദ്ദേഹം ചോദിച്ചത്.

എത്രരൂപ ചെലവഴിച്ചു

എത്രരൂപ ചെലവഴിച്ചു

ബിഹാര്‍, കര്‍ണടാക, കേരളം തുടങ്ങി പ്രളയം കനത്ത നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് വേണ്ടി എത്ര രൂപ കേന്ദ്രം ചെലവഴിച്ചു എന്ന ചോദ്യമാണ് ധനമന്ത്രാലയത്തോട് രാഹുല്‍ ഗാന്ധി ചോദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ മൂന്നാംഘട്ടത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചോ, അംഗീകരിച്ചോ എന്നീ ചോദ്യങ്ങള്‍ ഗ്രാമീണ വികസന മന്ത്രാലയത്തോടും രാഹുല്‍ ചോദിച്ചു.

പദ്ധതികള്‍ നടക്കുന്നുണ്ടോ?

പദ്ധതികള്‍ നടക്കുന്നുണ്ടോ?

കേരളത്തിലെ ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സ്വീകരിച്ച പദ്ധതികള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന ചോദ്യമാണ് ആരോഗ്യവകുപ്പിനോട് രാഹുല്‍ ഗാന്ധി ചോദിച്ചത്. നടപ്പാക്കിയ പദ്ധതികളുടെ വിശദീകരണവും അദ്ദേഹം ചോദിച്ചു. റെയില്‍വേയിലെ ഒഴിവുകള്‍, കരാര്‍ ജോലിക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ചും രാഹുല്‍ ചോദ്യമുന്നയിച്ചു.

ആദ്യഘട്ടത്തില്‍ മൂന്ന് ചോദ്യം

ആദ്യഘട്ടത്തില്‍ മൂന്ന് ചോദ്യം

ആദ്യമായി രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 2004ലാണ്. 2009 വരെയുള്ള ഈ വേളയില്‍ വെറും മൂന്ന് ചോദ്യമാണ് രാഹുല്‍ ലോക്‌സഭയില്‍ ചോദിച്ചത്. എല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതായിരുന്നു. പിന്നീട് പ്രകടനം വീണ്ടും ഇടിയുകയായിരുന്നു.

 രണ്ടാംഘട്ടത്തില്‍ ഒരു ചോദ്യം

രണ്ടാംഘട്ടത്തില്‍ ഒരു ചോദ്യം

രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ടവും അമേഠിയില്‍ നിന്ന് തന്നെയായിരുന്നു. ആധാര്‍-തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒരു ചോദ്യം മാത്രമാണ് ആ അഞ്ചുവര്‍ഷത്തിനിടെ അദ്ദേഹം ചോദിച്ചത്. മൂന്നാംഘട്ടമായ 2014-2019 വരെ ഒരു ചോദ്യം പോലും അദ്ദേഹം ഉന്നയിച്ചില്ല.

അമേഠിയില്‍ സംഭവിച്ചത്

അമേഠിയില്‍ സംഭവിച്ചത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം അമേഠിയിലും വയനാട്ടിലും മല്‍സരിച്ചു. അമേഠിയില്‍ 40000ത്തോളം വോട്ടിന് ബിജെപി നേതാവ് സ്മൃതി ഇറാനിയോട് തോല്‍ക്കുകയായിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി എംപിയെ കാണാനില്ല എന്ന തലക്കെട്ടില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു ബിജെപി.

പുതിയ രാഹുല്‍ ഗാന്ധി

പുതിയ രാഹുല്‍ ഗാന്ധി

നാലാംഘട്ടത്തില്‍ വയനാട് എംപിയായതോടെ രാഹുല്‍ ഗാന്ധി അടിമുടി മാറിയിരിക്കുകയാണ്. മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ അദ്ദേഹം പത്ത് 12 ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒട്ടേറെ ചോദ്യങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതലും കേരളവുമായി ബന്ധപ്പെട്ടത്. പാര്‍ട്ടി ചുമതലയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം വയനാട് മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചിഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചി

English summary
Rahul Gandhi ready to Change with a barrage of questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X