കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ വന്‍ പൊട്ടിത്തെറിയിലെത്തിക്കുമെന്ന് സൂചന. രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതാണ് നേതാക്കള്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ട സാഹചര്യമുണ്ടായി എന്നും പ്രമുഖ നേതാക്കളെല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടി ആവശ്യങ്ങളുന്നയിക്കുകയും കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തുവെന്നുമാണ് ഗാന്ധി കുടുംബത്തിന്റെ നിലപാട്.

മുതിര്‍ന്ന നേതാക്കളെ രാഹുല്‍ പേരെടുത്ത് വിമര്‍ശിച്ചുവെന്നും വിവരമുണ്ട്. രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്ക ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യവും രാഹുല്‍ തള്ളി. എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചതത്രെ. തൊട്ടുപിന്നാലെ നേതാക്കളുമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഇതോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട നേതാക്കള്‍ പോലും തിരിച്ച് ദില്ലിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍.....

 പ്രതിസന്ധിക്ക് കാരണം

പ്രതിസന്ധിക്ക് കാരണം

കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് വര്‍ക്കിങ് കമ്മിറ്റി തള്ളിയിട്ടുണ്ട്. രാഹുല്‍ രാജിവെക്കരുത് എന്നാണ് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. എന്നാല്‍ രാഹുല്‍ തന്റെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

നേതാക്കളെ കാണാതെ രാഹുല്‍

നേതാക്കളെ കാണാതെ രാഹുല്‍

കോണ്‍ഗ്രസ് നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമിടയില്‍ സുഗമമായ ആയശവിനിമയം നടക്കുന്നില്ല എന്നതാണ് പ്രശ്‌നം. രാഹുല്‍ ഗാന്ധിയെ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേതാക്കളെ കാണാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഫോണ്‍ എടുത്തില്ല

ഫോണ്‍ എടുത്തില്ല

രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിക്കാനും ചില നേതാക്കള്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഫോണെടുത്തില്ല. രാജിവെക്കുമെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി എന്ന് നേതാക്കള്‍ പറയുന്നു. ഇതോടെ വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

അഭിപ്രായ വ്യത്യാസം രൂക്ഷം

അഭിപ്രായ വ്യത്യാസം രൂക്ഷം

മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി അഭിപ്രായ വ്യത്യാസത്തിലാണ് എന്നാണ് വിവരം. കമല്‍നാഥ്, പി ചിദംബരം, അശോക് ഗെഹ്ലോട്ട് എന്നിവരെ രാഹുല്‍ ഗാന്ധി പേരെടുത്ത് വിമര്‍ശിച്ചിരുന്നു. മക്കള്‍ക്ക് സീറ്റ് ലഭിക്കാന്‍ ഇവര്‍ ഭീഷണി മുഴക്കിയെന്നാണ് രാഹുല്‍ യോഗത്തില്‍ പറഞ്ഞതത്രെ.

 രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടിവന്നു

രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടിവന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ട സാഹചര്യമുണ്ടായി എന്നും രാഹുലും പ്രിയങ്കയും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇനിയും തുടര്‍ന്നുപോകാന്‍ സാധിക്കില്ല എന്നാണ് രാഹുലിന്റെ നിലപാട്.

പഴി രാഹുല്‍ മാത്രം കേള്‍ക്കണമോ

പഴി രാഹുല്‍ മാത്രം കേള്‍ക്കണമോ

തോല്‍വിയുടെ പഴി രാഹുല്‍ മാത്രം കേള്‍ക്കേണ്ടി വരുന്ന സാഹചര്യവും ഗാന്ധി കുടുംബത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വ്യാപകമായി പ്രചാരണത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍ അവരുടെ മക്കള്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ മാത്രം ഒതുങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നാണ് വിവരം.

നേതാക്കള്‍ ദില്ലിയിലേക്ക്

നേതാക്കള്‍ ദില്ലിയിലേക്ക്

രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ശനിയാഴ്ച രാത്രി ദില്ലിയില്‍ നിന്ന് തിരിച്ചുപോയിരുന്നു. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം ഞായറാഴ്ച രാത്രി ദില്ലിയില്‍ തിരിച്ചെത്തി. മറ്റു ചില നേതാക്കളും ദില്ലിയിലെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വീണ്ടും ചര്‍ച്ചകള്‍

തിങ്കളാഴ്ച വീണ്ടും ചര്‍ച്ചകള്‍

തിങ്കളാഴ്ച വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. എന്നാല്‍ തീരുമാനമെടുക്കാന്‍ രാഹുലിന് സമയം നല്‍കാമെന്നാണ് പ്രിയങ്ക സ്വീകരിച്ച നിലപാട്. രാഹുല്‍ പിന്‍മാറിയാല്‍ പ്രിയങ്ക ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കട്ടെ എന്ന് ചില നേതാക്കള്‍ അഭിപ്രായം ഉന്നയിച്ചു. ഇക്കാര്യം രാഹുല്‍ ഇടപെട്ട് തടഞ്ഞു.

എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്ന്...

എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്ന്...

എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് മാത്രം ദേശീയ അധ്യക്ഷന്‍ എന്ന് രാഹുല്‍ ചോദിച്ചുവെന്നാണ് വിവരം. മറ്റു നേതാക്കളില്ലേ. അവര്‍ക്ക് നേതൃത്വം ഏറ്റെടുത്താലെന്താ എന്നും രാഹുല്‍ ചോദിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടത്.

രാഹുലിന് പിന്തുണ; പ്രചാരണം തുടങ്ങി

രാഹുലിന് പിന്തുണ; പ്രചാരണം തുടങ്ങി

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രചാരണം തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ക്യാംപയിന്‍ ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം എന്ന ഹാഷ് ടാഗിലാണ് പ്രചാരണം.

മഹിളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

മഹിളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

മഹിളാ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഞങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ട്. ഒരിക്കല്‍കൂടി താങ്കള്‍ പോരാടേണ്ടതുണ്ട് എന്നും മഹിളാ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്.

നെഹ്രു ചരമ വാര്‍ഷികം

നെഹ്രു ചരമ വാര്‍ഷികം

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 55ാം ചരമ വാര്‍ഷികമാണ് തിങ്കളാഴ്ച. ഇതിന്റെ ഭാഗമായി പ്രമുഖ നേതാക്കളെല്ലാം ദില്ലിയിലെത്തുന്നുണ്ട്. ഈ അവസരം ചര്‍ച്ചയ്ക്ക് കൂടി ഉപയോഗിക്കാനാണ് നേതാക്കളുടെ നീക്കം. രാഹുല്‍ തീരുമാനം മാറ്റുമെന്ന് തന്നെയാണ് നേതാക്കളുടെ വിശ്വാസം.

 പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും

പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും

രാഹുല്‍ ഗാന്ധി രാജിവെച്ചാല്‍ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. എകെ ആന്റണി, അഹ്മദ് പട്ടേല്‍, പി ചിദംബരം, ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജിവെച്ച് ബിജെപിയുടെ കെണിയില്‍ വീഴരുത് എന്ന് രാഹുലിനോട് പ്രിയങ്ക പറഞ്ഞു.

 ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ല

ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ല

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി തീരുമാനങ്ങളില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു. ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകില്ല. രാജിവെക്കരുത് എന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇടപെട്ടിട്ട് പോലും രാഹുല്‍ വഴങ്ങാത്തതാണ് മറ്റു നേതാക്കളെ കുഴക്കിയത്.

'മിഷന്‍ രാജ്യസഭ'യുമായി ബിജെപി; മാസങ്ങള്‍ക്കകം ഭൂരിപക്ഷം, പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റാകും'മിഷന്‍ രാജ്യസഭ'യുമായി ബിജെപി; മാസങ്ങള്‍ക്കകം ഭൂരിപക്ഷം, പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റാകും

English summary
Rahul refused to meet leaders, Unavailable on Phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X